വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി – ചിലവഴിച്ചത് 29 കോടി ബാക്കി പണം എവിടെ? ; ചോദ്യവുമായി സോഷ്യല്‍ മീഡിയ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാക്സിന് വേണ്ടി കേരളം പിരിച്ചത് 817 കോടി, ചിലവഴിച്ചത് 29 കോടി ബാക്കി പണം എവിടെയെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ കമന്റുകള്‍ വ്യാപകമാകുന്നു. ഇടത് നേതാക്കളുടെ പ്രൊഫൈലുകളിലാണ് ചോദ്യങ്ങള്‍ ഉയരുന്നത്. ഇന്ധന വില വര്‍ദ്ധനവിനെതിരെയും മറ്റും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്ന ഡി.വൈ.എഫ്.ഐ യുടെ ഫേസ്ബുക് പോസ്റ്റുകള്‍ക്കെതിരെയാണ് വിമര്‍ശനങ്ങളുമായി യുവാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

വാക്‌സിന്‍ ചലഞ്ചിനെതിരെ തുടക്കത്തില്‍ തന്നെ വ്യാപക പ്രതിഷേധം നടന്നിരുന്നുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ സൗജന്യമായി നല്‍കാമെന്ന് പ്രഖ്യാപിച്ചതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. പലരും കുടുക്ക പൊട്ടിച്ചും മറ്റും നല്‍കിയ പണമാണെന്നും അത് ദുരുപയോഗം ചെയ്യരുതെന്നും നിര്‍ദ്ദേശങ്ങളുമായി പലരും രംഗത്തു വന്നിരുന്നു.

എണ്ണൂറ് കോടിയില്‍ അധികം രൂപയാണ് വാക്‌സിന് വേണ്ടി സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് വന്നത്. എന്നാല്‍ ഇതില്‍ നിന്ന് ചിലവഴിച്ചതാകട്ടെ വെറും 29 കോടി രൂപ മാത്രം. വാക്‌സിന്‍ സൗജന്യമായതോടെ പിരിച്ചെടുത്ത പണം സര്‍ക്കാര്‍ എന്തിന് വേണ്ടിയായിരിക്കാം ഉപയോഗിക്കുക എന്നതാണ് പലരുടെയും സംശയം. ഈ സംശയം വലിയ വിമര്‍ശനമായിട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമാവുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...