ബിഎസ്എൻഎൽ 4 ജിക്ക് തടസം നിന്ന് സര്‍ക്കാര്‍ നോമിനികള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്തെ പടിഞ്ഞാറ്, തെക്ക് സോണുകളിലെ ബിഎസ്എൻഎൽ 2ജി, 3ജി സൈറ്റുകളെ 4 ജിയിലേക്ക് മാറ്റുന്നതിനുള്ള നിർദേശം തള്ളി. ഇതിനായി നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയേറ്റിന്റെ (എൻ.എസ്.സി.എസ്.) അനുമതി ലഭിച്ചിരുന്നുവെങ്കിലും ബിഎസ്എൻഎൽ ബോർഡിലെ സർക്കാർ നോമിനികളാണ് നിർദേശം തള്ളിയത്. ഉപകരണ വിൽപനക്കാരായ നോക്കിയയുമായി സഹകരിച്ച് 4 ജി പദ്ധതി മുന്നോട്ട് കൊണ്ടുപോവാൻ എൻ.എസ്.സി.എസ്. അനുമതി നൽകിയിരുന്നു. എന്നാൽ ഇത് സുരക്ഷിതമല്ല എന്നാണ് ബിഎസ്എൻഎൽ ബോർഡിലെ സർക്കാർ നോമിനികൾ പറയുന്നത്.

വിൽപനക്കാരിൽ നിന്ന് ടെലികോം ഉപകരണങ്ങൾ വാങ്ങുന്നതിന് മുമ്പ് കമ്പനികൾക്ക് അനുമതി നൽകുന്നതിനായി സർക്കാർ നിയമിച്ച സംവിധാനമാണ് എൻ.എസ്.സി.എസ്. ഉപകരണങ്ങൾ ടെലികോം കമ്പനികൾക്കും രാജ്യത്തിനും സുരക്ഷിതമാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതും എൻ.എസ്.സി.എസിന്റെ ചുമതലയാണ്. പടിഞ്ഞാറൻ സോണുകളിലും തെക്കൻ സോണുകളിലും 2 ജി, 3 ജി നെറ്റ് വർക്കുകളെ 4 ജിയിലേക്ക് പരിഷ്കരിക്കാൻ എൻ.എസ്.സി.എസ്. അനുമതി നൽകിയതാണ്. ഇത് യാഥാർത്ഥ്യമായാൽ 13,533 സൈറ്റുകളാണ് 4 ജിയിലേക്ക് മാറുക.

സ്വകാര്യ കമ്പനികളെല്ലാം ഇതിനോടകം രാജ്യ വ്യാപകമായി 4 ജി ലഭ്യമാക്കുകയും 5 ജി വ്യാപനത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്ത അവസരത്തിലാണ് സർക്കാരിന് കീഴിൽവരുന്ന ബിഎസ്എൻഎലിന് 4 ജി വിന്യാസം പൂർത്തിയാക്കാൻ സാധിക്കാതെ നിരന്തരം തടസങ്ങളുണ്ടാവുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി ; എഡിജിപി അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സതീശൻ

0
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച...

മല്ലപ്പള്ളിയിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

0
മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്തും കീഴ്വായ്പൂർ ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി നടത്തുന്ന...

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...