Saturday, July 5, 2025 1:21 pm

കൗമാരക്കാരിലെ വാക്‌സിനേഷൻ ; രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : കൗമാരക്കാരിലെ വാക്സിനേഷന്‍റെ രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ. പതിനഞ്ചിനും പതിനെട്ടിനും ഇടയിലുള്ളവര്‍ക്ക് ജനുവരി ഒന്ന് മുതൽ വാക്സിനേഷനായി കൊവിൻ ആപ്പിൽ രജിസ്റ്റര്‍ ചെയ്ത് തുടങ്ങാം. സ്കൂൾ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താമെന്ന് കൊവിൻ ആപ്പ് തലവൻ ആർ എസ് ശർമ്മ വ്യക്തമാക്കി. കൗമാരക്കാരില്‍ കുത്തിവെയ്ക്കുന്നത് കൊവാക്സിൻ ആകുമെന്നാണ് സൂചന.

നാലാഴ്ച്ച ഇടവേളയിൽ രണ്ട് ഡോസ് നൽകുന്ന രീതിയിൽ ആകും വാക്സിനേഷൻ എന്ന് കൊവിഡ് ടാസ്ക് ഫോഴ്സ് തലവൻ എൻ കെ അറോറ വ്യക്തമാക്കിയിരുന്നു. ഐസിഎംആർ ഉൾപ്പടെ വിദഗ്ധ സമിതി നടത്തിയ വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കരുതൽ ഡോസിന്‍റെ ഇടവേള ഒന്‍പത് മാസമാക്കി നിശ്ചയിച്ചു. ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാകും കരുതൽ ഡോസ് ആദ്യം ലഭിക്കുക. കരുതൽ ഡോസിന് അർഹരായവരുടെ വിവരങ്ങളും കൊവിൻ ആപ്പിൽ അപ്ഡേറ്റാകും.

ബൂസ്റ്റർ ഡോസിന് വ്യത്യസ്ത വാക്‌സിൻ നൽകുമെന്ന് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ മുൻകരുതൽ ഡോസായി ആദ്യ രണ്ട് ഡോസിൽ സ്വീകരിച്ച അതേ വാക്സിൻ തന്നെ നൽകാനാണ് നിലവിൽ കേന്ദ്രത്തിന്‍റെ നീക്കം. ഇപ്പോൾ നൽകുന്നത് ബൂസ്റ്റർ ഡോസ് അല്ല കരുതൽ ഡോസാണെന്നതാണ് തീരുമാനത്തിന് കേന്ദ്രം നൽകുന്ന വിശദീകരണം. ഇതിനിടെ രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടി. 578 പേർക്കാണ് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്. ദില്ലിയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതരുള്ളത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭക്ഷ്യസുരക്ഷാ പരിശോധന ; ജില്ലയിലെ 48 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി

0
പത്തനംതിട്ട : ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ ജില്ലയിലെ...

ചിക്കൻ നൂഡിൽസ് കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു

0
ചെന്നൈ: ചിക്കൻ നൂഡിൽസ് കഴിച്ച യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. വിഴുപുരം കീഴ്‌പെരുമ്പാക്കത്തെ...

ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു

0
എറണാകുളം: ആലുവ മാർക്കറ്റ് റോഡിലുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റു. വെളിയത്തുനാട് സ്വദേശി...

നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം ഇന്ന്

0
ബെംഗളൂരു : നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സരം ഇന്ന്....