പത്തനംതിട്ട : വാക്‌സിനെടുത്ത ഒരു യുവതി കൂടി പത്തനംതിട്ടയില്‍ മരിച്ചു. വാക്സിനേഷന്റെ പാര്‍ശ്വഫലം മൂലമാണ് മരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പത്തനംതിട്ടയില്‍ ജില്ലയില്‍ ഒരു മാസത്തിനിടയില്‍ മൂന്നു ജീവനുകളാണ് പൊലിഞ്ഞത്.
കൈപ്പട്ടൂര്‍ തെക്കിനേത്ത് രജിത്തിന്റെ ഭാര്യ ആര്യ 28 ആണ് ഇന്ന് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ആഗസ്ത് മാസം മൂന്നിനാണ് യുവതി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്. രണ്ടു ദിവസത്തിനു ശേഷം ശര്‍ദ്ദില്‍ ഉണ്ടാവുകയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാല്‍ രോഗത്തിന് യാതൊരു ശമനവും ഉണ്ടായില്ല എന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു. വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷമാണ് ശര്‍ദ്ദില്‍ ഉണ്ടായതെന്നും തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
കഴിഞ്ഞദിവസം പത്തനംതിട്ട സ്വദേശിയായ ദിവ്യയും മരണപ്പെട്ടിരുന്നു. വാക്‌സിനെടുത്തതിനു ശേഷം തലച്ചോറിലെ രക്തധമനികള്‍ പൊട്ടുകയും ഗുരുതരാവസ്ഥയിലാകുകയുമായിരുന്നു ദിവ്യ. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം തലച്ചോറില്‍ രക്തധമനി പൊട്ടി വിദ്യാര്‍ത്ഥിനിയായ നോവ സാബുവും മരണപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 28ന് അമൃതാ ആശുപത്രിയില്‍ പല്ലിന്റെ ചികിത്സയ്ക്കായി പോയപ്പോഴാണ് നോവ കോവിഷീല്‍ഡ് ആദ്യഡോസ് സ്വീകരിച്ചത്. യാതൊരു അസുഖവും ഇല്ലാതിരുന്ന നോവയുടെ സ്ഥിതി രണ്ടു ദിവസം കഴിഞ്ഞതോടെ വഷളാകുകയായിരുന്നു.
ആര്യയുടെ ചികിത്സയ്ക്കായി സമീപിച്ച സര്‍ക്കാര്‍ ആശുപത്രിയടക്കം രോഗവിവരം പൂര്‍ണമായും വെളിപ്പെടുത്തിയിരുന്നില്ല. മരണശേഷമാണ് രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് നല്ലരീതിയില്‍ കുയുകയും സോഡിയത്തിന്റെ അളവ് കൂടുകയും ചെയ്തതായി പറയുന്നത്. എന്നാല്‍ മറ്റു രോഗങ്ങളൊന്നും പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല . വാക്‌സിന്റെ പാര്‍ശ്വഫലമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന് ആര്യയുടെ ബന്ധുക്കളും ആരോപിക്കുന്നു. ഇവര്‍ക്ക് 8 വയസ്സുള്ള ഒരു മകനുണ്ട്.
BREAKING ; തിരുവല്ലയിലെ എസ്.എന്‍ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിക്ഷേപകന്‍ പരാതി നല്‍കി