BREAKING ; തിരുവല്ലയിലെ എസ്.എന്‍ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിക്ഷേപകന്‍ പരാതി നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ പോലീസില്‍ പരാതി. എസ്.എന്‍ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ നിക്ഷേപകനായ തിരുവല്ല കുറ്റപ്പുഴ സ്വദേശി മോഹന്‍ മാത്യുവാണ് തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ സദാശിവന്‍, ദിലീപ്, പ്രവീണ, പ്രേണി, പുരുഷോത്തമന്‍ എന്നിവര്‍ക്കെതിരെ തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

2019 ജനുവരി 16 നാണ്  പരാതിക്കാരന്‍ തിരുവല്ല എസ്.എന്‍.ഡി.പി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന  എസ്.എന്‍ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചത്. എന്നാല്‍ നാളിതുവരെ പലിശയോ നിക്ഷേപ തുകയോ മടക്കിനല്കിയില്ലെന്നാണ് പരാതി. നിക്ഷേപകന്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കേസെടുക്കുവാന്‍ പോലീസ് തയ്യാറായില്ല. ഉന്നതരുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി പരാതിക്കാരന്‍ പറയുന്നു. പോലീസിന്റെ വിമുഖതയെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് കോടതി ഇടപെട്ടാണ് ഇപ്പോള്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...