കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള ഇടവേള ; കാരണമെന്തെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഷീൽഡ് വാക്സീന്‍റെ രണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചതിന്‍റെ കാരണം എന്തെന്ന് ഹൈക്കോടതി. 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിയുടെ പേരിലാണോ അതോ വാക്സീൻ ലഭ്യതക്കുറവ് മൂലമാണോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സിൻ  84 ദിവസത്തിന് മുൻപ് കുത്തിവയ്പ്പിന് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്തുള്ള ഹർ‍ജി പരിഗണിച്ചപ്പോഴാണ്  കോടതിയുടെ പരാമർശം.

സ്വന്തം നിലയിൽ വാക്സീൻ വാങ്ങുന്നവർക്ക് രണ്ടാം ഡോസിന്‍റെ ഇടവേള കുറച്ചുകൂടെ എന്നതിൽ നിലപാട് അറിയിക്കാനും കോടതി കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകി. ആദ്യ ഡോസ് വാക്സിനെടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സ് കോടതിയെ സമീപിച്ചത്. ഹർജി വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...