അമിത് ഷായുടെയും നിതിൻ ഗഡ്കരിയുടെയും പേരിൽ വാക്‌സിൻ സർട്ടിഫിക്കറ്റ് ; അന്വേഷണം

For full experience, Download our mobile application:
Get it on Google Play

ലക്നൗ : ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ ആരോഗ്യകേന്ദ്രത്തിൽനിന്നു കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, ലോക്സഭാ സ്പീക്കർ ഓം ബിർല എന്നിവരുടെ പേരുകളിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തതെന്ന് റിപ്പോർട്ട്. എന്നാൽ ഈ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നും അന്വേഷണത്തിനു ഉത്തരവിട്ടതായും അധികൃതർ അറിയിച്ചു.

വ്യാജ വാക്‌സീൻ സർട്ടിഫിക്കറ്റിൽ അമിത് ഷായ്ക്ക് 33 വയസ്സും നിതിൻ ഗഡ്കരിക്ക് 30 വയസ്സും പിയൂഷ് ഗോയലിനു 37 വയസും ഓം ബിർലയ്ക്കു 26 വയസ്സുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് ഡിസംബർ 12-ന് ഇറ്റാവയിലെ സർസൈനാവർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ–1 (സിഎച്ച്‌സി–1) ൽ വെച്ച് ആദ്യ ഡോസ് വാക്സീൻ നൽകിയെന്നും രണ്ടാമത്തെ ഡോസ് 2022 മാർച്ച് 5 നും 2022 ഏപ്രിൽ 3 നും ഇടയിൽ എടുക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിസംബർ 12ന് തങ്ങളുടെ ഐഡി ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഈ ഐഡി ക്ലോസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചിരുന്നതായി കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ഇൻ-ചാർജ് പറഞ്ഞു. സംഭവം ഗൂഢാലോചനയാണെന്ന് സംശയിക്കുന്നതായി ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഭഗവാൻ ദാസ് ഭിറോറിയ പ്രതികരിച്ചു. സർട്ടിഫിക്കറ്റിൽ കേന്ദ്രമന്ത്രിമാരുടെ പേരുകൾ ബോധപൂർവം ഉപയോഗിച്ചിട്ടുണ്ടെന്നും അന്വേഷണത്തിനായി ഉന്നതതല സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും തട്ടിപ്പ് ഉടൻ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡോക്ടര്‍മാരില്ല; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം അടച്ചു

0
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കടുത്ത പ്രതിസന്ധിയിലേക്ക്....

ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചു; വിഷബാധയേറ്റ് അഞ്ചുവയസ്സുകാരിക്ക് ദാരുണാന്ത്യം

0
സൂറത്ത്: ഗുജറാത്തിൽ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കഴിച്ചതിനെ...

തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ് റെയിൽവേ സ്റ്റേഷനു മുന്നിൽ വെച്ച് ജീപ്പുമായി കൂട്ടിയിടിച്ചു

0
ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷൻ മുന്നിലുണ്ടായ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്. കെഎസ്ആർടിസി...

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...