വാക്‌സിന്‍ ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി ; നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വാക്‌സിന്‍ ചലഞ്ചില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. നിയമപരമായ പിന്‍ബലമുണ്ടെങ്കില്‍ മാത്രമേ അനുമതിയില്ലാതെ തുക ഈടാക്കാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി. അനുമതിയില്ലാതെ പെന്‍ഷനില്‍നിന്ന് ഒരുദിവസത്തെ വേതനം വാക്‌സിന്‍ ചലഞ്ച് എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിടിച്ചുവെന്ന് ചൂണ്ടിക്കാട്ടി കെ.എസ്‌.ഇ.ബി യില്‍ നിന്ന് വിരമിച്ച രണ്ട് ഉദ്യോഗസ്ഥരാണ് ഹൈക്കോടതിയെ സമീപിച്ചത്.

പിടിച്ചതുക തിരിച്ചുകിട്ടണമെന്നായിരുന്നു ഇവരുടെ പ്രധാന ആവശ്യം. ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി പിടിച്ച തുക രണ്ടാഴ്ചയ്ക്കുള്ളില്‍ തിരിച്ചുനല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഈ നിര്‍ദേശത്തിനൊപ്പം ചില പൊതു നിര്‍ദേശങ്ങളും കോടതി മുന്നോട്ടുവെച്ചു. നിയമത്തിന്റെ പിന്‍ബലമില്ലാതെ ഉത്തരവിലൂടെ ശമ്പളത്തില്‍ നിന്നോ പെന്‍ഷനില്‍നിന്നോ തുക പിടിച്ചെടുക്കാന്‍ കഴിയില്ല. അതിന് നിയമപരമായ പിന്‍ബലമില്ല. നിര്‍ബന്ധമായി ആരില്‍നിന്നും പണം പിരിക്കാന്‍ പാടില്ലെന്ന നിര്‍ദേശംകൂടി കോടതി നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...