Monday, May 20, 2024 8:18 am

തല തിരിഞ്ഞ പരിഷ്ക്കാരങ്ങള്‍ – കടയിൽ കയറാന്‍ വാക്സീൻ ; നിര്‍ദേശത്തില്‍ സർവത്ര ആശയക്കുഴപ്പം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കടകളിലും മറ്റു സ്ഥാപനങ്ങളിലും പോകുന്നവർ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരിക്കണമെന്നു സർക്കാർ നിർദേശിച്ചെങ്കിലും എങ്ങനെ പരിശോധന നടത്തണമെന്ന നിർദേശം ലഭിക്കാത്തതിനാൽ പോലീസ് പരിശോധന ആരംഭിച്ചില്ല. ആദ്യ ഡോസ് എടുത്തവരെ തിരിച്ചറിഞ്ഞു കടത്തിവിടുന്നതിന്റെ ഉത്തരവാദിത്തം വ്യാപാരികൾക്കാണോ എന്നതിലും പല ജില്ലകളിലും വ്യക്തതയില്ല.

കോവിഡ് നിബന്ധനകളും കടയിൽ പ്രവേശിക്കേണ്ടവരുടെ എണ്ണവും വ്യാപാര സ്ഥാപനങ്ങൾ പ്രദർശിപ്പിക്കണമെന്നു ചില ജില്ലകളിൽ പോലീസ് നിർദേശിച്ചു. ട്രിപ്പിൾ ലോക് ഡൗൺ ഏർപ്പെടുത്തുന്നതു സംബന്ധിച്ചും ആശയക്കുഴപ്പമുണ്ട്. ആരോഗ്യമന്ത്രി സഭയിൽ പറഞ്ഞത് ട്രിപ്പിൾ ലോക് ഡൗണെന്നും സർക്കാർ ഉത്തരവിൽ കർശന ലോക് ഡൗൺ എന്നുമാണ്.

രണ്ടാഴ്ച മുൻപ് ആദ്യഡോസ് വാക്സിൻ എടുത്തവർക്കും 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ ടെസ്റ്റ് റിസൽട്ട് നെഗറ്റീവ് ആയവർക്കും ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവായി രോഗമുക്തി നേടിയവർക്കുമാണു കടകളിലും മറ്റു സ്ഥലങ്ങളും പോകാനുള്ള അനുമതി. ഇന്നു മുതല്‍ നിയന്ത്രണങ്ങൾ നടപ്പിൽ വരുമെന്നാണു സർക്കാർ ഉത്തരവിൽ പറയുന്നത്.

സംസ്ഥാനത്ത് 40 വയസ്സിനു മുകളിലുള്ളവർക്കാണു കൂടുതലും വാക്സീൻ ലഭിച്ചിരിക്കുന്നത്. സർക്കാർ ഉത്തരവ് അനുസരിച്ചാണെങ്കിൽ ചെറുപ്പക്കാരിൽ ഏറെയും വീട്ടിലിരിക്കേണ്ട സാഹചര്യം ഉണ്ടാകും. അത്യാവശ്യ കാര്യങ്ങള്‍ക്കു പ്രായമായവർക്കു പുറത്തു സഞ്ചരിക്കേണ്ടിവരും.

കടകളിലെ നിബന്ധനകൾ അശാസ്ത്രീയമാണെന്ന് വിദഗ്ധസമിതി അംഗങ്ങൾ തന്നെ പറഞ്ഞിരുന്നു. പ്രാദേശിക അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് പ്രവർത്തനങ്ങൾ നടത്തി ആളുകളെ നിരീക്ഷണത്തിലാക്കിയശേഷം ഞായറാഴ്ച ഉൾപ്പെടെയുള്ള ലോക് ഡൗൺ ഒഴിവാക്കണമെന്നും അവർ നിർദേശിച്ചു. എന്നാൽ ഞായറാഴ്ച ലോക് ഡൗൺ വേണമെന്ന നിലപാടാണ് ചീഫ് സെക്രട്ടറി സ്വീകരിച്ചത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തെ​ലു​ങ്കാ​ന​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് അപകടം ; മൂ​ന്നു​പേ​ർ മ​രി​ച്ചു

0
ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദ് ജി​ല്ല​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി മൂ​ന്ന് പേ​ർ...

അശ്രദ്ധകൊണ്ടെന്ന് കുറ്റപ്പെടുത്തി സൈബറാക്രമണം ; നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ചനിലയിൽ

0
കോയമ്പത്തൂർ: അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം...

കയറ്റുമതിയും,വിദേശനിക്ഷേപവും വർധിച്ചു ; പ്രവചനവുമായി ഐക്യരാഷ്‌ട്രസഭ

0
ഡൽഹി: 2024-ലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ നിരക്കിൽ പുതിയ പ്രവചനവുമായി ഐക്യരാഷ്‌ട്ര...

ഓപ്പറേഷൻ അനന്ത : സക്ഷന്‍ കം ജെറ്റിങ് മെഷീൻ ; ഒറ്റമഴയിൽ വെള്ളത്തിലായ തലസ്ഥാനത്ത്...

0
തിരുവനന്തപുരം: ഒറ്റ മഴയിൽ നഗരത്തിലെ പല പ്രദേശങ്ങളും വെള്ളക്കെട്ടിൽ ആയതോടെ തലസ്ഥാനത്തെ...