Friday, May 31, 2024 12:00 am

കോ​വി​ഡ് വാ​ക്സി​ന് അം​ഗീ​കാ​രം ന​ല്‍​കി ; വി​ത​ര​ണം 13 മു​ത​ല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം അ​ടു​ത്ത ആ​ഴ്ച ആ​രം​ഭി​ക്കും. വാ​ക്സി​ന് അം​ഗീ​കാ​രം ന​ല്‍​കി​. 10 ദിവസ​ത്തി​നു​ള്ളി​ല്‍ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ ​സെ​ക്ര​ട്ട​റി രാ​ജേ​ഷ് ഭൂ​ഷ​ണ്‍ അ​റി​യി​ച്ചു.

ഇ​തോ​ടെ വാ​ക്സി​ന്‍ വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച ഊ​ഹാ​പോ​ഹ​ങ്ങ​ള്‍​ക്ക് അ​വ​സാ​ന​മാ​യി. വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് പൂ​ര്‍​ണ സ​ജ്ജ​മാ​ണെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

കോ​വി​ഷീ​ല്‍​ഡ്, കോ​വാ​ക്സി​ന്‍ എ​ന്നി​വ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ഡ്ര​ഗ് ക​ണ്‍​ട്രോ​ള​ര്‍ ജനറ​ല്‍ ഓ​ഫ് ഇ​ന്ത്യ (ഡി​സി​ജി​ഐ) ഞാ​യ​റാ​ഴ്ച അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. വാ​ക്സി​ന്‍ സൂ​ക്ഷി​ക്കാ​ന്‍ 29,000 ശീ​തി​ക​ര​ണ സം​വി​ധാ​ന​മാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. വാ​ക്സി​ന്‍ നി​ര്‍​മാ​താ​ക്ക​ളി​ല്‍​നി​ന്ന് ഹ​രി​യാ​ന​യി​ലെ ക​ര്‍​ണാ​ല്‍, മും​ബൈ, ചെ​ന്നൈ, കോ​ല്‍​ക്ക​ത്ത എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഭ​ര​ണ​ശാ​ല​ക​ളി​ല്‍ വ്യോ​മ​മാ​ര്‍​ഗം എ​ത്തി​ക്കും. ഇ​വി​ടെ​നി​ന്ന് പി​ന്നീ​ട് സം​സ്ഥാ​ന വാ​ക്സി​ന്‍ സ്റ്റോ​റു​ക​ളി​ലേ​ക്ക് പോ​കും. അ​വി​ടെ നി​ന്ന് ജി​ല്ലാ വാ​ക്സി​ന്‍ സ്റ്റോ​റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കും. ഈ ​സ്റ്റോ​റു​ക​ളി​ല്‍​നി​ന്നാ​ണ് വാ​ക്സി​നേ​ഷ​ന്‍ നടത്തുന്ന പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ക.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കോ​വി​ഷീ​ല്‍​ഡി​ന്റെ അ​ഞ്ചുകോ​ടി ​ഡോ​സു​ക​ളും കോ​വാ​ക്സി​ന്റെ ഒ​രു കോ​ടി ഡോ​സു​ക​ളു​മാ​ണ് വി​ത​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ കോ​വി​ഷീ​ല്‍​ഡ് 70.42 ശ​ത​മാ​നം ഫ​ല​പ്ര​ദ​വും കോ​വാ​ക്സി​ന്‍ ശ​ക്ത​മാ​യ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള​താ​ണെ​ന്നും ഡി​സി ജി​ഐ അറിയിച്ചിരു​ന്നു. ര​ണ്ടു വാ​ക്സി​നു​ക​ളും 100 ശ​ത​മാ​നം സു​ര​ക്ഷി​ത​മാ​ണെ​ന്നും ഡി​സി​ജി​ഐ ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

ഓ​ക്സ്ഫ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല, അ​സ്ട്രാ​സ​നേ​ക എ​ന്നി​വ​രു​മാ​യി ചേ​ര്‍​ന്നാ​ണു സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഭാ​ര​ത് ബ ​യോ​ടെ​ക് ഐ​സി​എം​ആ​റി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വാ​ക്സി​നും വി​ക​സി​പ്പി​ച്ചു. സൈ​കോ​വ് ഡി ​വാ​ക്സി​നൊ​പ്പം റ​ഷ്യ​യു​ടെ സ്ഫു​ട്നി​ക്- അ​ഞ്ച്, ഫൈ​സ​ര്‍ തു​ട​ങ്ങി​യ വാ​ക്സി​നു​ക​ളും അ​നു​മ​തി തേ​ടി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. അ​നു​മ​തി ല​ഭ്യ​മാ​യ ര​ണ്ടു വാ​ക്സി​നു​ക​ളും ര​ണ്ടു മു​ത​ല്‍ എ​ട്ടു വ​രെ ഡി​ഗ്രി സെ​ല്‍​ഷ​സി​ലാ​ണു സൂ​ക്ഷി​ക്കേ​ണ്ട​ത്.

ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ള്‍​ക്കും അ​ടി​യ​ന്ത​ര ചി​കി​ത്സ ആവശ്യമുള്ളവര്‍​ക്കും വി​ത​ര​ണം ന​ട​ത്താ​നാ​ണു സ​ര്‍​ക്കാ​രി​ന്റെ പ​ദ്ധ​തി. വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​നു​ള്ള ഡ്രൈ ​റ​ണ്‍ ക​ഴി​ഞ്ഞ ദി​വ​സം എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താറാവുകൾ കൂട്ടത്തോടെ ചത്തതോടെ പരിശോധന ; കോട്ടയം പായിപ്പാട് പഞ്ചായത്തിലും പക്ഷിപ്പനി സ്ഥിരീകരിച്ചു

0
കോട്ടയം: കോട്ടയം പായിപ്പാട് പഞ്ചായത്തിലെ ഒന്നാം വാർഡിൽ എട്ട്യാകരി പാടശേഖരത്തിൽ വളർത്തിയിരുന്ന...

തിരുവനന്തപുരത്ത് കുളിക്കാനിറങ്ങിയ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

0
തിരുവനന്തപുരം : വെള്ളായനിയില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. മുഹമ്മദ് ഇഹ്സാന്‍...

തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾക്കും പട്ടം പറത്തുന്നതിനും നിരോധനം

0
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവള പരിസരത്ത് ബലൂണുകൾ, പട്ടം എന്നിവ പറത്തുന്നത്...

ഈ മഴക്കാലത്ത് പകര്‍ച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത വേണം, പ്രധാന ശ്രദ്ധ വേണ്ട കാര്യങ്ങളെ കുറിച്ച്...

0
തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ അതീവ ജാഗ്രതയോടെ...