Wednesday, May 8, 2024 10:09 am

സര്‍ക്കാര്‍ അറിയിപ്പുകള്‍ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മാരാമണ്‍ കണ്‍വന്‍ഷന്‍: ജില്ലാ കളക്ടറുടെ വീഡിയോ കോണ്‍ഫറന്‍സ് ഏഴിന്
മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് കോവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജനുവരി ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തും.

ഗ്രാമപഞ്ചായത്തുകള്‍ പെര്‍ഫോമന്‍സ് ഗ്രാന്റ് തുക ചെലവഴിച്ചില്ലെങ്കില്‍ നഷ്ടമാകും
ഗ്രാമപഞ്ചായത്തുകളില്‍ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിനായി ജില്ലാ ശുചിത്വമിഷന്‍ മുഖേന അനുവദിച്ച പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സെന്റീവ് ഗ്രാന്റ് ഈ മാസം 31 ന് മുന്‍പ് ചെലവഴിച്ചില്ലെങ്കില്‍ നഷ്ടമാകുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഹരിത കേരളം ജില്ലാതല ഏകോപന സമിതിയോഗം ഗ്രാമപഞ്ചായത്തുകള്‍ തങ്ങള്‍ക്ക് ലഭിച്ച ഗ്രാന്റ് അടിയന്തരമായി ചെലവഴിക്കുന്നതിന് പുതിയ ഭരണസമിതി മുന്‍കൈയ്യെടുക്കണമെന്ന് നിര്‍ദ്ദേശിച്ചു. പെര്‍ഫോമന്‍സ് ബേസ്ഡ് ഇന്‍സെന്റീവ് ഗ്രാന്റിനത്തില്‍ 14.35 കോടി രൂപയാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഓരോ പഞ്ചായത്തിലേയും കുടുംബങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയിട്ടുള്ള തുക വേള്‍ഡ് ബാങ്കിന്റെ ഫണ്ടാണ്. ഈ തുക പൂര്‍ണമായും ചെലവഴിച്ച് ഓണ്‍ലൈന്‍ എം.ഐ.എസ് പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ ചെലവ് 16.60 ശതമാനമാണ്. പ്രോജക്ടുകളുടെ രൂപീകരണവും നിര്‍വഹണവും സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെ പല അവലോകന യോഗങ്ങളിലും കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ പുരോഗതി കാണാന്‍ കഴിഞ്ഞിട്ടില്ല. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും ഗ്രാന്റ് അടിയന്തരമായി ചെലവഴിക്കുന്നതിന് പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്ന് ജില്ലാ ഏകോപന സമിതിയോഗം അറിയിച്ചു.

എന്തൊക്കെ ചെയ്യാം
അങ്കണന്‍വാടി-സ്‌കൂള്‍ ശുചിമുറികള്‍, പൊതുശുചിമുറികളുടെ നിര്‍മ്മാണം, ഗാര്‍ഹിക ശൗചാലയങ്ങള്‍ സ്ഥാപിക്കല്‍, ഗാര്‍ഹിക ശൗചാലയങ്ങളുടെ റെട്രോഫിറ്റിംഗ്, സ്ത്രീ സൗഹൃദ ശുചിമുറികള്‍ക്കായി നാപ്കിന്‍ ഡിസ്ട്രോയര്‍ മെഷീന്‍ വാങ്ങല്‍, ഹരിത കര്‍മ്മസേനയ്ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങി നല്‍കല്‍, വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ലീഫ്ലെറ്റുകള്‍, ചുവരെഴുത്തുകള്‍, ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കല്‍, സ്‌കൂളുകളില്‍ അജൈവ പാഴ്വസ്തുശേഖരണത്തിനുള്ള ബിന്നുകള്‍ സ്ഥാപിക്കല്‍, ഗ്രാമപഞ്ചായത്തുകളില്‍ അജൈവ പാഴ്വസ്തു ശേഖരണത്തിനുള്ള മിനി എം.സി.എഫ്, എം.സി.എഫ്, ആര്‍.ആര്‍.എഫ് എന്നിവ സ്ഥാപിക്കല്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ പൊതുഇടങ്ങളില്‍ ജൈവ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള തുമ്പൂര്‍മൂഴി ബിന്നുകള്‍ സ്ഥാപിക്കല്‍, ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ശുചിമുറി സ്ഥാപിക്കല്‍ തുടങ്ങിയവ ഈ ഫണ്ടുപയോഗിച്ച് ഏറ്റെടുക്കാം.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുളള തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി ഈ മാസം 31 വരെ നീട്ടി. ക്ഷേമനിധി അംശാദായം ഒടുക്കുവാനുളള അവസാന തീയതി മാര്‍ച്ച് 31 വരെയും ഓട്ടോ മൊബൈല്‍ വര്‍ക്‌ഷോപ്പ് തൊഴിലാളികളുടെ ക്ഷേമനിധി അംശാദായം അടയ്ക്കാനുളള അവസാന തീയതി മാര്‍ച്ച് 31 വരെയും നീട്ടിയതായി പത്തനംതിട്ട മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ജില്ലാ ഓഫീസര്‍ അറിയിച്ചു.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഗവ. ഐ.ടി.ഐ റാന്നിയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് ഈ മാസം 14 ന് രാവിലെ 10 ന് ഇന്റര്‍വ്യൂ നടക്കും. മണിക്കൂറിന് 240 രൂപ നിരക്കില്‍ ഒരു മാസം പരമാവധി 24000 രൂപ. യോഗ്യത ഡ്രാഫ്റ്റ് സ്മാന്‍ സിവില്‍ ട്രേഡില്‍ എഞ്ചിനീയറിംഗ് ഡിഗ്രി (ഒരു വര്‍ഷം പ്രവര്‍ത്തി പരിചയം), ഡിപ്ലോമ (രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം), എന്‍.ടി.സി (മൂന്നു വര്‍ഷം പ്രവര്‍ത്തി പരിചയം). താത്പര്യമുളളവര്‍ ബന്ധപ്പെട്ട രേഖകളുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം റാന്നി ഐ.ടി.ഐ യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04735-296090.

ടെണ്ടര്‍ റദ്ദായി
ചാലക്കയം, ഗവി, മൂഴിയാര്‍, കൊക്കതോട്, മണ്ണീറ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന ജില്ലയിലെ 95 നൊമാഡിക് മലമ്പണ്ടാര കുടുംബങ്ങള്‍ക്ക് വസ്ത്രങ്ങള്‍ വാങ്ങി നല്‍കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 2020 ഡിസംബര്‍ 22 ന് ക്ഷണിച്ച ടെണ്ടര്‍ റദ്ദായതായി റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്് ഫോണ്‍ : 04735 227703.

കോന്നി താലൂക്ക് വികസന സമിതി യോഗം 7ന്
നാളെ(ജനുവരി 7 വ്യാഴം) രാവിലെ 10.30ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരാനിരുന്ന കോന്നി താലൂക്ക്തല വികസന സമിതി യോഗം ഉച്ചയ്ക്ക് രണ്ടിന് ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ അറിയിച്ചു. താലൂക്ക്തല ഉദ്യോഗസ്ഥര്‍, താലൂക്ക് പരിധിയില്‍ വരുന്ന ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, നിയമസഭയില്‍ പ്രാതിനിധ്യമുളള രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, താലൂക്ക് തലത്തില്‍ ഉദ്യോഗസ്ഥരില്ലാത്ത വകുപ്പുകളിലെ ജില്ലതല ഉദ്യോഗസ്ഥര്‍, വൈദ്യുതി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി തുടങ്ങിയവയുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണം.

വിധവാ പെന്‍ഷന്‍-സാക്ഷ്യപത്രം സമര്‍പ്പിക്കണം
റാന്നി പെരുനാട് ഗ്രാമ പഞ്ചായത്തിലെ ദേശീയ വിധവാ പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കളില്‍ പ്രായം 60 വയസിനു താഴെയുള്ളവര്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം നാളിതുവരെയും നല്‍കാത്തവര്‍ ഈ മാസം 18 ന് മുന്‍പായി പെരുനാട് പഞ്ചായത്തില്‍ ഹാജരാക്കണമെന്ന് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735 240230.

ആശാ വര്‍ക്കര്‍മാര്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം
സംസ്ഥാന ഐ.ടി മിഷന്‍, ദേശീയ ആരോഗ്യ ദൗത്യം(എന്‍.എച്ച്.എം) എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നല്‍കിവരുന്ന പ്രാഥമിക കംപ്യൂട്ടര്‍ പരിശീലനത്തിന് തുടക്കമായി. ജില്ലയിലെ 1050 ആശാ വര്‍ക്കര്‍ മാര്‍ക്ക് ഒരു ദിവസം രണ്ടു മണിക്കൂര്‍ വീതം അഞ്ചു ദിവസത്തെ പരിശീലനമാണു നല്‍കുന്നത്. കോവിഡ് ജാഗ്രതാ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം ഉറപ്പാക്കിയ ആശാ വര്‍ക്കര്‍മാരുടെ സാങ്കേതിക മികവ് കാര്യക്ഷമമാക്കുകയാണു പരിശീലനത്തിന്റെ ലക്ഷ്യം. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 67 അക്ഷയ കേന്ദ്രങ്ങളിലൂടെയാണു പരിശീലനം നല്‍കുന്നത്.

ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ യില്‍ വിവിധ ട്രേഡുകളില്‍ ഒഴിവ്
ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ യില്‍ മെക്കാനിക്ക് അഗ്രികള്‍ച്ചര്‍ മെഷിനറി, ടര്‍ണര്‍, ഹോര്‍ട്ടി കള്‍ച്ചര്‍, കാര്‍പെന്റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ എന്നീ ട്രേഡുകളിലെ ഏതാനും ഒഴിവുകളിലേക്കായി അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരും ഇന്‍ഡക്സ് മാര്‍ക്ക് 170 ന് മുകളിലുളളവരുമായവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഈ മാസം എട്ടിന് 11 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. മുമ്പ് വിളിച്ചപ്പോള്‍ അഡ്മിഷന് വരാന്‍ സാധിക്കാത്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0479 2452210, 0479 2453150.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിസാമുദ്ദീനെ കാണാതായിട്ട് ഏഴുവർഷം ; ക്രൈംബ്രാഞ്ച് പുനരന്വേഷണം ആരംഭിച്ചു

0
പൂച്ചാക്കൽ: ഏഴുവർഷം മുൻപ്‌ കാണാതായ 15 കാരനെ സംബന്ധിച്ചുള്ള പുനരന്വേഷണം ക്രൈംബ്രാഞ്ച്...

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി ; ഇന്ത്യാസഖ്യത്തിന് പിന്തുണ

0
മുംബൈ: മഹാരാഷ്ട്ര ദിന്‍ഡോരി ലോക്‌സഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി. കര്‍ഷകര്‍ക്കും...

പശുഇറച്ചി ഇനി ലാബിൽനിന്ന് വരും ; രാജീവ്ഗാന്ധി സെന്ററിൽ ഗവേഷണം തുടങ്ങുന്നു, ധാരണാപത്രം ഉടൻ...

0
തിരുവനന്തപുരം: ഗോവധത്തിന്റെയും ഗോമാംസത്തിന്റെയും പേരിലുള്ള രാഷ്ട്രീയകലാപങ്ങൾക്ക് വിരാമമിടാം. തീൻമേശയിലേക്കുള്ള ഇറച്ചി ഇനി...

വെസ്റ്റ് നൈല്‍ ഫിവര്‍ : തൃശൂരില്‍ ഒരു മരണം ; ജാഗ്രതാ നടപടികളുമായി അധികൃതര്‍

0
തൃശൂര്‍: തൃശൂരില്‍ 79 വയസുള്ള രോഗിയുടെ മരണം വെസ്റ്റ് നൈല്‍ ഫിവര്‍...