ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി ; ഇന്ത്യാസഖ്യത്തിന് പിന്തുണ

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്ര ദിന്‍ഡോരി ലോക്‌സഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ സ്വാധീനമുള്ള മുന്‍ എംഎല്‍എ ജെപി ഗാവിത് ആണ് മത്സരത്തില്‍ നിന്നും പിന്മാറിയത്. ഇന്ത്യ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പിന്മാറ്റം. മണ്ഡലത്തില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി എന്‍സിപി ശരദ് പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥിയായി ഭാസ്‌കര്‍ ഗോരെയാണ് മത്സരിക്കുന്നത്. പത്രിക നല്‍കി പ്രചാരണം തുടങ്ങിയ ശേഷമാണ് ഗാവിത് മത്സരത്തില്‍ നിന്നും പിന്മാറിയത്. നാസിക് മേഖലയിലെ ഈ സീറ്റ് സിപിഎം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ലഭിക്കാതിരുന്നപ്പോഴാണ് ഗാവിതിനെ സ്ഥാനാര്‍ത്ഥിയാക്കിയത്.

സിപിഎം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെ പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിക്കുന്നത് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി. എന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചാണ് സിപിഎമ്മിന്റെ പിന്മാറ്റം. കേന്ദ്രമന്ത്രി ഭാരതി പവാറാണ് ദിന്‍ഡോരി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി. ഗാവിതിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്ന് എന്‍സിപി ശരദ് പവാര്‍ പക്ഷം സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. ദിന്‍ഡോരിയില്‍ 15 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐടി...

0
തിരുവനന്തപുരം: ഇൻഡിഗോ വിമാനത്തിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി...

തൃശൂരിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ

0
തൃശൂർ: വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ. തൃശൂരിലെ വടക്കാഞ്ചേരി...

മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ലെന്ന് ഷോണ്‍ ജോര്‍ജ്

0
കോട്ടയം: മാസപ്പടി കേസ് വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ലെന്ന് ഷോണ്‍...

യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ കോൺഗ്രസ് നേതാവിന്റെ മകനും

0
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ യുവതിയെ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായവരിൽ മഹിളാ...