എസ്.ഡി.പി.ഐക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ തിരുവല്ലയിൽ പോയി പറയാൻ ബാബു ജോർജ്ജിന് തന്റെടമുണ്ടോ ? : അന്‍സാരി ഏനാത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്.ഡി.പി.ഐക്കെതിരേ ഡിസിസി പ്രസിഡന്റ്  ബാബു ജോർജ്ജ് ഉന്നയിക്കുന്ന ആരോപണങ്ങൾ കോൺഗ്രസ്സിന്റെ കനത്ത തോൽവിയിലൂടെ പരാജിതനായ ഒരാളിൽ നിന്നുണ്ടാകുന്ന സ്വഭാവിക പ്രതികരണമാണന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് അൻസാരി ഏനാത്ത് പറഞ്ഞു. എസ്.ഡി.പി.ഐക്കെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ തിരുവല്ലയിൽ പോയി പറയാൻ ബാബു ജോർജ്ജിന് തന്റെടമുണ്ടോയെന്നും അന്‍സാരി ചോദിച്ചു.

പത്തനംതിട്ട നഗരസഭയിലെ ഭരണ സമിതി തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ വിട്ടു നിന്നതാണ് പാർട്ടിക്കെതിരേ തിരിയാൻ ബാബു ജോർജ്ജിനെ പ്രേരിപ്പിച്ചത്. യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്തിരുന്നെങ്കില്‍ ബാബു ജോർജ്ജിന്റെ  മതേതര സർട്ടിഫിക്കറ്റ് എസ്.ഡി.പി.ഐക്ക് ലഭിക്കുമായിരുന്നു. ഈ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെയാണ് നഗരസഭയിൽ മിന്നുന്ന വിജയം എസ് ഡി പി ഐ നേടിയത്.

രണ്ടു സ്വതന്ത്രരെ കൂടെ നിർത്താൻ കഴിവില്ലാത്ത ബാബു ജോർജ്ജ് എസ്.ഡി.പി.ഐക്കെതിരേ പുകമറ സ്രിഷ്ടിച്ച് രക്ഷപെടാനുള്ള ശ്രമം നടത്തുകയാണ്. റാന്നിയിൽ സിപിഎം – ബിജെപി സഖ്യത്തിനെതിരേ ഒരക്ഷരം ബാബു ജോർജ്ജ് പറഞ്ഞിട്ടില്ല. പന്തളം നഗരസഭയിലും മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമടക്കം ജില്ലയിലെ പലയിടത്തും രൂപപ്പെട്ട കോൺഗ്രസ്- ബിജെപി സഖ്യം കൂടുതൽ ചർച്ചയാകുമെന്ന ഭയമാണ് സിപിഎം – ബിജെപി ബാന്ധവത്തെ കോൺഗ്രസ് തുറന്നെതിർക്കാത്തത്. കോട്ടാങ്ങൽ പഞ്ചായത്തിൽ ബിജെപി അധികാരത്തിൽ വരുന്നതിനായി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ്സാണ് മതേരത്വം പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും അന്‍സാരി പറഞ്ഞു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....