തിരുവനന്തപുരം : ഇന്ന് കൂടുതല്‍ വാക്‌സിന്‍ ലഭിച്ചില്ലെങ്കില്‍ നാളെ മുതല്‍ കുത്തിവയ്പ് മുടങ്ങുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. രണ്ടു ലക്ഷം ഡോസ് വാക്‌സിന്‍ മാത്രമാണ് സ്റ്റോക്കുളളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്നലെ റെക്കോര്‍ഡ് വാക്‌സിനേഷന്‍ നടത്തി. നാലര ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്കി.
സംസ്ഥാനം വാക്‌സിന്‍ പൂഴ്ത്തി വയ്ക്കുകയാണെന്ന് കേന്ദ്രം ആരോപിച്ചിരുന്നു. വാക്‌സിന്‍ കുറവുകാരണവും അവധി ദിനമായതിനാലും കുത്തിവയ്പ് കേന്ദ്രങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു. ഇതുവരെ ഒരു കോടി 28 ലക്ഷം പേര്‍ ഒന്നാം ഡോസ് വാക്‌സിനും 55 ലക്ഷം പേര്‍ രണ്ടു ഡോസും സ്വീകരിച്ചിട്ടുണ്ട്.