വാക്സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളെന്ന് ആരോപണം ; വോളന്‍റിയര്‍ക്കെതിരെ 100കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടുവെന്ന വോളണ്ടിയറുടെ ആരോപണങ്ങള്‍ക്കെതിരെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വിദ്വേഷം ഉയര്‍ത്തി തെറ്റിദ്ധാരണ പരത്തുന്ന ആരോപണങ്ങളാണ് ഇയാളുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് കമ്പനി ആരോപിക്കുന്നത്. ഇത്തരം തെറ്റായ വാദങ്ങള്‍ ഉയര്‍ത്തിയ ആള്‍ക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ് കൊറോണ വാക്സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ പങ്കെടുത്ത ചെന്നൈ സ്വദേശിയായ നാല്‍പ്പതുകാരനാണ് ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്തെത്തിയത്. വാക്സിന്‍ പരീക്ഷണത്തെ തുടര്‍ന്ന് തനിക്ക് നാഡീസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായി എന്നാരോപിച്ച ഇയാള്‍ അ‍ഞ്ചുകോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു.

വിഷയത്തില്‍ പ്രതികരിച്ച സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, വോളണ്ടിയറുടെ സ്ഥിതിയില്‍ അനുകമ്പയുണ്ടെന്നും എന്നാല്‍ അയാളുടെ ആരോഗ്യനിലയും വാക്സിന്‍ പരീക്ഷണവുമായി ഒരു ബന്ധവുമില്ലെന്നാണ് അറിയിച്ചത്. അയാളുടെ ആരോഗ്യ പ്രശ്നങ്ങളുടെ പഴി, കോവിഡ് വാക്സിന്‍ പരീക്ഷണത്തിന് മേല്‍ തെറ്റായി ചുമത്തുകയാണെന്നും മറിച്ചുള്ള വാദങ്ങള്‍ തെറ്റാണെന്നുമായിരുന്നു അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇയാള്‍ക്കെതിരെ മാനനഷ്ട കേസിന് ഒരുങ്ങുന്നത്.

‘അയാളുടെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ വാക്സിന്‍ പരീക്ഷണം മൂലമുണ്ടായതല്ലെന്ന് മെഡിക്കല്‍ ടീം പ്രത്യേകമായി തന്നെ എടുത്തു പറഞ്ഞിരുന്നു. അതേക്കുറിച്ച്‌ വ്യക്തമായ ധാരാണയുണ്ടായിട്ടും തെറ്റായ ആരോപണങ്ങള്‍ പരസ്യമായി ഉന്നയിച്ച്‌ കമ്പനിയെ അപകീര്‍ത്തിപ്പെടുത്താനാണ് ഇയാള്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസ്താവനയില്‍ വ്യക്തമാക്കി.

നൂറുകോടി രൂപയുടെ മാനനഷ്ടക്കേസിനാണ് കമ്പനി ഒരുങ്ങുന്നത്. അത്തരം അവകാശവാദങ്ങള്‍ ഇനിയും ഉയര്‍ന്നാലും അതിനെയെല്ലാം എതിര്‍ക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...