കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല ; വിറ്റാമിൻ എ മരുന്ന് വിതരണം നിലച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുട്ടികൾക്ക് നൽകേണ്ട പ്രതിരോധമരുന്നും സംസ്ഥാനത്ത് കിട്ടാനില്ല. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വിറ്റാമിൻ എ മരുന്ന് വിതരണം പൂർണമായി നിലച്ച അവസ്ഥയിലാണ്. കുട്ടികൾക്ക് നൽകേണ്ട വാക്സിനും ലഭ്യമല്ല. അതേസമയം സർക്കാർ ആശുപത്രികളിൽ സ്റ്റോക്ക് ഇല്ലാത്ത 28 മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രികളിൽ എത്തുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. സംസ്ഥാനത്തെ മരുന്നു ക്ഷാമം എങ്ങനെ പരിഹരിക്കുമെന്ന ചോദ്യത്തിന് ആരോഗ്യവകുപ്പിന് വ്യക്തമായ ഉത്തരമില്ല.

സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്നുകളുടെ ടെൻഡർ നടപടികൾ ഇന്നലെ ചേർന്ന കെ.എം.എസ്.സി.എൽ അടിയന്തരയോഗം പൂർത്തിയാക്കി. 28 മരുന്നുകൾ ഈ മാസം പകുതിയോടെ ആശുപത്രിയിൽ എത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. ലോക്കൽ പർച്ചേസിലൂടെ ആവശ്യമരുന്നുകൾ ഉറപ്പാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 5 വയസ്സുവരെയുള്ള കുട്ടികൾക്ക് ആറുമാസം കൂടുമ്പോൾ നൽകേണ്ട വൈറ്റമിൻ എയും വാക്സിനും ആശുപത്രികളിൽ കിട്ടാനില്ല. കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കുഞ്ഞുങ്ങളുടെ മരുന്ന് ക്ഷാമം നേരിടുന്നതായി മാതാപിതാക്കൾ.

മരുന്നുക്ഷാമത്തിൽ ആരോഗ്യമന്ത്രിയുടെ മറുപടി ഇങ്ങനെ. പനിയടക്കമുള്ള പകർച്ചവ്യാധികൾക്ക് ചികിത്സ തേടി ആശുപത്രികളിൽ എത്തുന്ന രോഗങ്ങളുടെ എണ്ണവും കൂടി. മരുന്ന് അടിയന്തരമായി എത്തിച്ചില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകും.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ ചോദ്യം ചെയ്ത് പ്രത്യേക...

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായിക മന്ത്രി വി...

കായികമന്ത്രി ഒ.ജെ ജനീഷിനെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്

0
തൃശൂർ: കായികമന്ത്രി ഒ.ജെ ജനീഷിനെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ്...

മര്‍ച്ചന്റ് നേവിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ ഏലംകുളം...

0
മലപ്പുറം: മര്‍ച്ചന്റ് നേവിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന പ്രതീക്ഷ നല്‍കി...

പാലക്കാട് തോൽവിക്ക് പിന്നാലെ സർക്കാർ പദവി ; പി. സരിന് ശമ്പളവും വാഹനച്ചെലവും ഉൾപ്പെടെ...

0
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ...