അടൂർ പ്രകാശിന്റെ അതൃപ്തി ; അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യ പിണക്കം മാത്രമെന്ന് വെള്ളാപ്പള്ളി നടേശൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: കോൺ​ഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ അതൃപ്തിയിൽ പ്രതികരണുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺ​ഗ്രസല്ലേ അഭിപ്രായവും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാവുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അണ്ണനും തമ്പിയും തമ്മിലുള്ള സൗന്ദര്യ പിണക്കം മാത്രമാണത്. അത് ഹൈക്കമാന്റ് പരിഹരിക്കും. അഭിപ്രായം പറഞ്ഞ് അപഹാസ്യനാകാനില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സർക്കാരിന് മാർക്കിടാനായില്ല. തുടങ്ങിയതല്ലേ ഉള്ളൂ. വൈദ്യുതി പ്രശ്നത്തിൽ മുൻ സർക്കാരുകൾക്കും വീഴ്ച്ചയുണ്ട്. അതിൽ ദീർഘവീക്ഷണത്തോടെ പദ്ധതി വേണം. സ്വയം പര്യാപ്തത കൈവരിക്കണം. മരുന്ന് ക്ഷാമം ഉണ്ടെന്ന് ആരോഗ്യ മന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. ആരോഗ്യവകുപ്പിന് കുറച്ചു കൂടെ ശ്രദ്ധ വേണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തിരുവനന്തപുരത്തുണ്ടായത് വളരെ ഭീകരമായ സംഘർഷമാണ്. ഒഴിവാക്കേണ്ടതായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എംകെ മുനീറിന്റെ ക്യാബിനറ്റ് പദവിയിലും വെള്ളാപ്പള്ളി പ്രതികരിച്ചു. മുനീറിന് സ്ഥാനം നൽകിയതിൽ തെറ്റില്ല. മുനീർ മാന്യനായ നേതാവാണ്. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞയാളാണ് കെ എം ഷാജി. അങ്ങനെ ഉള്ളവരെ ഓക്കെയാണ് മന്ത്രി ആക്കിയിരിക്കുന്നത്. വിഡി സതീശൻ ശൈലി മാറ്റണം. കുറച്ചു കൂടി പക്വത വേണം. മുഖ്യമന്ത്രി ആണെന്ന കാര്യം ഇടയ്ക്ക് മറക്കുന്നു. നേതൃഗുണം കാണിക്കണം. സിപിഎം തെറ്റുകൾ സ്വയം തിരുത്തട്ടെ. അത് പാർട്ടിക്ക് നല്ലത് വരുത്തും. കമ്മ്യൂണിസ്റ്റ് കോട്ടകളിൽ പോലും തോൽവി ഉണ്ടായില്ലേ. എന്ത് തെറ്റ് പറ്റിയെന്ന് കണ്ടെത്തി തിരുത്തട്ടെ. രോഗത്തിന് മരുന്ന് കണ്ടെത്തി പാർട്ടി തന്നെ ചികിത്സിക്കട്ടെ. സിപിഎമ്മിന് ഇപ്പോൾ ഞാൻ കൊള്ളാത്തവനായി. ശബരിമല പ്രശ്നം വന്നപ്പോ എന്നെ തലയിൽ ചുമന്നു കൊണ്ട് നടന്നു. രണ്ട് ടേം ഭരിച്ചത് തന്നെ ചരിത്രമാണ്. അത് പിണറായിയുടെ കഴിവ് ആണ്. അന്ന് വാഴ്ത്തി പാടിയവർ തോറ്റപ്പോൾ അദ്ദേഹത്തെ താഴ്ത്തി. തിരുവനന്തപുരത്ത് 2 പേർ ബിജെപിയിൽ ജയിച്ചത് എൻഎസ്എസ് പോയത് കൊണ്ടാണ്. യഥാർഥത്തിൽ ആർഎസ്എസിൻ്റെ പുറകെ പോകുന്ന വരെ കുറിച്ച് പറയുന്നില്ല. എല്ലാവർക്കും കൊട്ടാവുന്ന ചെണ്ടയായി ഈഴവ സമുദായത്തെ കാണുന്നു. ക്രിസ്ത്യാനിയെ കുറിച്ചും ലീഗിനെ കുറിച്ചും ഇവർ മിണ്ടുന്നില്ല. ഈഴവന് എന്ത് തന്നു. ആർ ശങ്കറിന് ശേഷം എന്ത് തന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കായികമന്ത്രി ഒ.ജെ ജനീഷിനെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്

0
തൃശൂർ: കായികമന്ത്രി ഒ.ജെ ജനീഷിനെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ്...

മര്‍ച്ചന്റ് നേവിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ ഏലംകുളം...

0
മലപ്പുറം: മര്‍ച്ചന്റ് നേവിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന പ്രതീക്ഷ നല്‍കി...

പാലക്കാട് തോൽവിക്ക് പിന്നാലെ സർക്കാർ പദവി ; പി. സരിന് ശമ്പളവും വാഹനച്ചെലവും ഉൾപ്പെടെ...

0
തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ...

കോൺഗ്രസിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി ഉന്നയിക്കുന്നതിനോട് യോജിപ്പില്ലെന്ന് കെ.സി വേണുഗോപാൽ

0
തിരുവനന്തപുരം: കോൺഗ്രസിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി ഉന്നയിക്കുന്നതിനോട് യോജിപ്പില്ലെന്ന് എഐസിസി സംഘടനാ ജനറൽ...