പാലക്കാട് : അട്ടപ്പാടി കോട്ടത്തറയിൽ വിൽപ്പനയ്ക്കായി അതിർത്തി കടത്തി കൊണ്ടുവന്ന 45 കുപ്പി തമിഴ്നാട് മദ്യം പിടികൂടി. കോട്ടത്തറ യു.പി സ്കൂൾ പരിസരത്ത് ചവറ്റു കൂനയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ.എക്സൈസിനെ വെട്ടിച്ച് കടത്താൻ കഴിയാതിരുന്നതോടെ ചവറ്റു കൂനയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി അഗളി റേഞ്ച് എക്സൈസ് സംഘമാണ് പരിശോധന നടത്തിയത്. ഇന്നത്തെ ഡ്രൈ ഡേ മുന്നിൽകണ്ടാണ് മദ്യം കടത്താൻ ശ്രമിച്ചത്. പ്രതികൾക്കായി അന്വേഷണം തുടങ്ങി.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1




























