തിരുവനന്തപുരം : എട്ടു വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ചു. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരനുമാണ് അയൽവാസിയായ 75-കാരനെ വീട്ടിൽ കയറി കുത്തിയത്. പരിക്കേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. തന്നെ ഉപദ്രവിക്കാൻ ശ്രമിച്ച കാര്യം കുട്ടി അമ്മയോട് പറയുകയായിരുന്നു. തുടർന്നാണ് അമ്മയും സഹോദരനും അയൽവാസിയെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചത്. ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























