വടകര : വടകരയില്‍ ചായക്കടക്കാരന്‍ തൂങ്ങി മരിച്ചു. മേപ്പയില്‍ സ്വദേശി തയ്യുള്ളത്തില്‍ കൃഷ്ണനാണ് (68) കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചത്. കോവിഡ് പ്രതിസന്ധി കാരണം സാമ്പത്തിക ബുദ്ധിമുട്ടിലാണെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. മൃതദേഹം വടകര ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റു നടപടികള്‍ അധികൃതര്‍ സ്വീകരിച്ചുവരുന്നു.
ഭാര്യ : പങ്കജം. മക്കള്‍: പ്രസൂണ്‍, പ്രസി. മരുമക്കള്‍: സുരേഷ്, അരുഷ. സഹോദരങ്ങള്‍ : നാരായണി, പരേതരായ പൊക്കന്‍, കണ്ണന്‍, കുഞ്ഞിരാമന്‍, കോരന്‍, നാണു