ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് മരിച്ച സജീവന്റെ സഹോദരന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തരല്ലെന്ന് മരിച്ച സജീവന്റെ സഹോദരന്‍. പോലീസ് മര്‍ദനത്തെ തുടര്‍ന്നാണ് സജീവന്‍ മരിച്ചതെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ ക്രൈംബ്രാഞ്ചിനായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സജീവനെ ക്രൂരമായി മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ മാസം 22നാണ് വടകര താഴെ കോലോത്ത് പൊന്‍മേരി പറമ്പില്‍ സജീവന്‍ (42) മരിച്ചത്.

ജൂലായ് 21ന് രാത്രിയാണ് സജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സജീവനും സുഹൃത്തുകളും സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിന് പിന്നാലെയായിരുന്നു നടപടി. മദ്യപിച്ച കാര്യം പോലീസിനോട് സമ്മതിച്ചപ്പോള്‍, എസ്ഐ സജീവനെ മര്‍ദിച്ചെന്നും സുഹൃത്തുക്കള്‍ ആരോപിച്ചിരുന്നു. സ്റ്റേഷന്‍ വളപ്പില്‍ കുഴഞ്ഞുവീണ സജീവനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാന്തപുരത്തിനെതിരെ സിപിഎം ; എതിർക്കാതെ ഒപ്പം നിർത്താൻ ലീ​ഗ്

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയെച്ചൊല്ലി കേരള രാഷ്ട്രീയത്തിൽ...

തൂഫാന് പിന്നാലെ അനധികൃത പണമിടപാടുകൾക്കെതിരെ പുതിയ ഓപ്പറേഷനുമായി പോലീസ് ; മാഫിയകളെ തകർക്കും

0
കണ്ണൂർ : മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടകളുടെയും വേരറുക്കാൻ ആവിഷ്കരിച്ച ‘തൂഫാനും’ ‘ഗ്രിപ്പി’നും...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം : മുൻ ഡിസിസി അംഗം ചേന്തി അനിലുമായി ഇന്ന്...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് നിർത്തി അപമര്യാദയായി പെരുമാറിയ കേസിൽ അറസ്റ്റിലായ...

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...