ടോറസും കാറും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൂത്താട്ടുകുളം : പഴയ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ടോറസും കാറും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു. ഒപ്പമുണ്ടായിരുന്നയാള്‍ക്ക് പരുക്കേറ്റു. കോട്ടയം മണിമല സ്വദേശി ഏത്തക്കാട്ട് ജിജോ (38) ആണ് മരിച്ചത്. പരുക്കേറ്റ കണ്ണൂര്‍ ഡൊമിനിക് പ്രൊവിന്‍സിലെ ഫാ.ബോബിന്‍ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയില്‍ താമസിക്കുന്ന ജിജോ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. തിരികെ മടങ്ങുന്നതിനായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്.

കാര്‍ ഒടിച്ചിരുന്നത് ജിജോ ആയിരുന്നു. മൂവാറ്റുപുഴ ഭാഗത്തുനിന്നും മെറ്റല്‍ നിറച്ചെത്തിയ ടോറസില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ജിജോയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

0
എടവണ്ണപ്പാറ : പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ...

ജോലിക്ക് പോയ യുവതി വീട്ടിലെത്തിയത് ആൺ സുഹൃത്തുമായി ; മകളെ കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ

0
ഭോപാൽ: കർണാടകയിലെ മാളിൽ ജോലി ചെയ്യുന്ന യുവതിയെ വീട്ടിൽവെച്ച് അച്ഛനും അമ്മാവനും...

ശ്രീകൃഷ്ണജയന്തി ദിനത്തിൽ ജെൻസി സംഗമം ; സംഘപരിവാർ സംഘടനകളുടെ അമർഷത്തിൽ പരിപാടി റദ്ദാക്കി ബി.ജെ.പി.

0
കൊല്ലം : പുതുതലമുറ വോട്ടർമാരെയും വിദ്യാർഥികളെയും പാർട്ടിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി, ബി.ജെ.പി.യുടെ...

ദോശ നൽകാൻ വൈകിയതിനെച്ചൊല്ലി കലഹം ; ചായക്കട അടിച്ചു തകർത്തു

0
ശാസ്താംകോട്ട: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ട് ചായക്കട അടിച്ചുതകർത്തു. സംഭവത്തിൽ രണ്ട്...