പണമിടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനു പിന്നാലെ ദലിത് അധ്യാപികയെ ബന്ധുക്കള്‍ തീ കൊളുത്തി കൊന്നു

For full experience, Download our mobile application:
Get it on Google Play

ജയ്പുര്‍ : പണമിടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനു പിന്നാലെ ദലിത് അധ്യാപികയെ ബന്ധുക്കള്‍ തീ കൊളുത്തി കൊന്നു. രാജസ്ഥാനിലെ ജയ്പുരില്‍ റെയ്സര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപികയായ അനിത (35) ആണ് മരിച്ചത്. വായ്പ നല്‍കിയ പണം തിരിച്ചുചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് ജയ്പുര്‍ റൂറല്‍ എസ്.പി മനീഷ് അഗര്‍വാള്‍ പറഞ്ഞു. അധ്യാപിക ബന്ധുക്കള്‍ക്ക് പണം വായ്പ കൊടുത്തിരുന്നു.

കഴിഞ്ഞദിവസം ഈ പണം തിരികെ ചോദിച്ചതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പിന്നാലെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ അധ്യാപികയെ മര്‍ദിക്കുകയും പെട്രോള്‍ ഒഴിച്ച്‌ തീ കൊളുത്തുകയുമായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അധ്യാപിക ജയ്പുരിലെ എസ്.എം.എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. യുവതിയുടെ പരാതിയില്‍ ബന്ധുക്കള്‍ക്കെതിരെ കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നെന്നും അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികളെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...