തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങി വടകര ; പാലക്കാട് നിന്ന് യാത്രയയപ്പ് ഏറ്റുവാങ്ങി ഷാഫി പറമ്പിൽ, മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ…!

For full experience, Download our mobile application:
Get it on Google Play

പാലക്കാട്/കണ്ണൂര്‍ : സിറ്റിങ് എംഎൽഎമാരുടെ പോരാട്ടത്തിന് വടകരയിൽ കളമൊരുങ്ങി. പാലക്കാട് നിന്ന് വടകരയിലേക്ക് തിരിച്ച ഷാഫി പറമ്പിലിനെ കണ്ണീരോടെയാണ് കോൺഗ്രസ് പ്രവർത്തകർ യാത്രയാക്കിയത്. അതേസമയം, ഉപതെരഞ്ഞെടുപ്പ് മട്ടന്നൂരിലാകുമെന്നാണ് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ.കെ.ശൈലജയുടെ ആത്മവിശ്വാസം. ചരിത്രത്തിലാദ്യമായാണ് ലോക്സഭയിലേക്ക് എംഎല്‍എമാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരിനായി ഇറങ്ങുന്നത്.

അത്യപൂര്‍വമായ ഈ സാഹചര്യത്തിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷാഫി പറമ്പിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെകെ ശൈലജയും. വടകരയില്‍ ഇവരില്‍ ആര് ജയിച്ചാലും ഒരു നിയമസഭ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഉറപ്പാണ്. ഒരു നിയമസഭ ഉപതെരഞ്ഞെടുപ്പ് കേരളത്തിലുണ്ടാകുമെന്ന ഉറച്ച ഗ്യാരണ്ടിയുമായാണ് ഇരു എംഎല്‍എമാരും വടകരയിലേക്ക് വണ്ടി കയറിയത്. മട്ടന്നൂരിൽ നിന്നുമെത്തിയ കെ.കെ.ശൈലജ വടകരയില്‍ പ്രചാരണം തുടങ്ങി. പാലക്കാട് നിന്ന് സർപ്രൈസ് നിയോഗവുമായാണ് ഷാഫി പറമ്പിൽ എത്തുന്നത്. മൂന്ന് തവണ എംഎൽഎയായ പാലക്കാട് നിന്ന് വടകര മത്സരത്തിന് ഷാഫി യാത്രതിരിച്ചു. വൈകാരിക യാത്രയയപ്പാണ് പാലക്കാട്ടെ പ്രവര്‍ത്തകര്‍ ഷാഫി പറമ്പിലിന് നല്‍കിയത്. കണ്ണീരോടെ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ ഷാഫി പറമ്പിലിനായി മുദ്രാവാക്യം വിളിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...