കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 94 സീറ്റുകളില്‍ മത്സരിക്കും. വടകര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു. കെ.കെ.രമ മല്‍സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ സീറ്റ് തിരിച്ചെടുക്കുകയാണ്. ധര്‍മ്മടത്തും കോണ്‍ഗ്രസ് തന്നെ മല്‍സരിക്കും ഇവിടങ്ങളില്‍ ശക്തനായ സ്ഥാനാര്‍ഥി വരും. ഇതോടെ കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം 94 ആയി.
മാണി സി.കാപ്പന്റെ നേതൃത്വത്തിലുള്ള എന്‍.സി.കെയെ യുഡിഎഫ് ഘടകകക്ഷിയാക്കുമെന്നും എം.എം.ഹസന്‍ പറഞ്ഞു. തമ്പാന്‍ തോമസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. പതിനഞ്ചോളം ചെറുപാര്‍ട്ടികളുമായി സഹകരിക്കും. പ്രകടനപത്രിക ശനിയാഴ്ച പുറത്തിറക്കും.
ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെ കെ രമ മത്സരിക്കുകയാണെങ്കില്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും ആര്‍എംപിക്ക് പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.