വടകരയില്‍ ആര്‍എംപിയ്ക്ക് സീറ്റില്ല ; കോണ്‍ഗ്രസ് മത്സരിക്കും ; മാണി സി.കാപ്പന്റെ എന്‍.സി.കെയെ യുഡിഎഫ് ഘടകകക്ഷിയാക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 94 സീറ്റുകളില്‍ മത്സരിക്കും. വടകര സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മല്‍സരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍ പറഞ്ഞു. കെ.കെ.രമ മല്‍സരിക്കുന്നില്ലെന്ന് അറിയിച്ചതിനാല്‍ സീറ്റ് തിരിച്ചെടുക്കുകയാണ്. ധര്‍മ്മടത്തും കോണ്‍ഗ്രസ് തന്നെ മല്‍സരിക്കും ഇവിടങ്ങളില്‍ ശക്തനായ സ്ഥാനാര്‍ഥി വരും. ഇതോടെ കോണ്‍ഗ്രസ് മല്‍സരിക്കുന്ന സീറ്റുകളുടെ എണ്ണം 94 ആയി.

മാണി സി.കാപ്പന്റെ നേതൃത്വത്തിലുള്ള എന്‍.സി.കെയെ യുഡിഎഫ് ഘടകകക്ഷിയാക്കുമെന്നും എം.എം.ഹസന്‍ പറഞ്ഞു. തമ്പാന്‍ തോമസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. പതിനഞ്ചോളം ചെറുപാര്‍ട്ടികളുമായി  സഹകരിക്കും. പ്രകടനപത്രിക ശനിയാഴ്ച പുറത്തിറക്കും.

ആര്‍എംപി സ്ഥാനാര്‍ത്ഥിയായി കെ കെ രമ മത്സരിക്കുകയാണെങ്കില്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുണ്ടാകില്ലെന്നും ആര്‍എംപിക്ക് പിന്തുണ നല്‍കുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രമ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നോ നാളയോ കരാറൊപ്പിടുമെന്ന് യുഎസ് ; ഒമാൻ–ഇറാൻ ചർച്ചയിൽ ശുഭപ്രതീക്ഷ

0
വാഷിങ്ടൻ/ ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് യുഎസും ഇറാനും ഇന്നത്തോടെ...

പ്രിയദർശിനി ബസിൽ മോഷണം പതിവ് ; തമിഴ്നാട് സ്വദേശിനി പിടിയിൽ

0
ചവറ : കെഎസ്ആർടിസി പ്രിയദർശിനി ബസിലെ തിക്കിന്റെയും തിരക്കിന്റെയും മറവിൽ മോഷണം...

അതിശക്തമായ മഴ : കണ്ണൂരിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്ര നിയന്ത്രിക്കും

0
കണ്ണൂർ : വയനാട്ടിൽ അതിശക്തമായ മഴയുള്ളതിനാൽ അപകട സാധ്യത കണക്കിലെടുത്ത് കണ്ണൂരിൽ...

സിജെപിയുടെ നിർണായക യോഗം ഇന്ന് തുടങ്ങും

0
മഹാരാഷ്ട്ര: നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നി‍ർണായക യോഗം ഇന്ന്...