അടൂർ : വടക്കടത്തുകാവ് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകൻ ദയാനന്ദസ്വാമിയുടെ സമാധിദിനം ആചരിച്ചു. എൻ.എസ്.എസ്. പ്രസിഡൻറ് ഡോ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. വർഷങ്ങൾക്കുമുൻപ് ഇരുപത് ഏക്കറോളം സ്ഥലം വാങ്ങിയായിരുന്നു ദയാനന്ദസ്വാമി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. സ്വാമി എഴുതിയ പുസ്തകങ്ങൾ വീടുകളിൽ നൽകി അവിടെനിന്നും ലഭിക്കുന്ന ചെറിയ തുക സ്വരൂപിച്ചാണ് സ്ഥലം വാങ്ങിയത്. ഈ സ്ഥലത്ത് സംസ്കൃതസ്കൂളും ഒരു ആശ്രമവും ആരംഭിച്ചു. ഇന്നു കാണുന്ന പരുത്തിപ്പാറ എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിന്റെ മൂലരൂപം ഈ സംസ്കൃതസ്കൂൾ ആയിരുന്നു.
യൂണിയൻ ചെയർമാൻ ഡോ. കെ.ബി. ജഗദീഷ് അധ്യക്ഷത വഹിച്ചു. ദയാനന്ദ ദിന സന്ദേശവും അവാർഡ് ദാനവും എൻ.എസ്.എസ്. സ്കൂൾ മാനേജർ അഡ്വ.ടി.ജി. ജയകുമാർ നിർവഹിച്ചു. അടൂർ മുസ്ലിം ജമാത്ത് ഇമാം മുഹമ്മദ് മുസിൻ,പറക്കോട് സെയ്‌ന്റ് പീറ്റേഴ്സ് പള്ളിവികാരി ഫാ. ജെറിൻ ജോൺ, യൂണിയൻ കമ്മിറ്റിയംഗം ആർ.സന്തോഷ് കുമാർ, കരയോഗം പ്രസിഡന്റുമാരായ ശൈലേന്ദ്രനാഥ്, വിജയകുമാർ, തേരകത്ത് മണി, ഗ്രാമപ്പഞ്ചായത്തംഗം സൂസൻ ശശികുമാർ, പി.ടി.എ. പ്രസിഡന്റ് അഡ്വ. രാജേഷ് ബാബു, ശ്രീലേഖ, സ്കൂൾ പ്രിൻസിപ്പൽ പി.രശ്മി, പ്രഥമാധ്യാപിക മായ ജി.നായർ എന്നിവർ പ്രസംഗിച്ചു.