വടക്കടത്തുകാവ് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകൻ ദയാനന്ദസ്വാമിയുടെ സമാധിദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂർ : വടക്കടത്തുകാവ് എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപകൻ ദയാനന്ദസ്വാമിയുടെ സമാധിദിനം ആചരിച്ചു. എൻ.എസ്.എസ്. പ്രസിഡൻറ്‌ ഡോ.എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. വർഷങ്ങൾക്കുമുൻപ് ഇരുപത് ഏക്കറോളം സ്ഥലം വാങ്ങിയായിരുന്നു ദയാനന്ദസ്വാമി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. സ്വാമി എഴുതിയ പുസ്തകങ്ങൾ വീടുകളിൽ നൽകി അവിടെനിന്നും ലഭിക്കുന്ന ചെറിയ തുക സ്വരൂപിച്ചാണ് സ്ഥലം വാങ്ങിയത്. ഈ സ്ഥലത്ത് സംസ്കൃതസ്കൂളും ഒരു ആശ്രമവും ആരംഭിച്ചു. ഇന്നു കാണുന്ന പരുത്തിപ്പാറ എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിന്റെ മൂലരൂപം ഈ സംസ്കൃതസ്കൂൾ ആയിരുന്നു.

യൂണിയൻ ചെയർമാൻ ഡോ. കെ.ബി. ജഗദീഷ് അധ്യക്ഷത വഹിച്ചു. ദയാനന്ദ ദിന സന്ദേശവും അവാർഡ് ദാനവും എൻ.എസ്.എസ്. സ്കൂൾ മാനേജർ അഡ്വ.ടി.ജി. ജയകുമാർ നിർവഹിച്ചു. അടൂർ മുസ്ലിം ജമാത്ത് ഇമാം മുഹമ്മദ് മുസിൻ,പറക്കോട് സെയ്‌ന്റ്‌ പീറ്റേഴ്സ് പള്ളിവികാരി ഫാ. ജെറിൻ ജോൺ, യൂണിയൻ കമ്മിറ്റിയംഗം ആർ.സന്തോഷ് കുമാർ, കരയോഗം പ്രസിഡന്റുമാരായ ശൈലേന്ദ്രനാഥ്, വിജയകുമാർ, തേരകത്ത് മണി, ഗ്രാമപ്പഞ്ചായത്തംഗം സൂസൻ ശശികുമാർ, പി.ടി.എ. പ്രസിഡന്റ്‌ അഡ്വ. രാജേഷ് ബാബു, ശ്രീലേഖ, സ്കൂൾ പ്രിൻസിപ്പൽ പി.രശ്മി, പ്രഥമാധ്യാപിക മായ ജി.നായർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...