14 മണിക്കൂര്‍ പിന്നിട്ടു ; കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരിയെ രക്ഷിക്കാന്‍ ഊര്‍ജ്ജിത ശ്രമം

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: രാജസ്ഥാനില്‍ കളിക്കുന്നതിനിടെ രണ്ടുവയസുകാരി കുഴല്‍ക്കിണറില്‍ വീണു. 35 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുന്ന കുട്ടിയെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുകയാണ്. ദൗസ ജില്ലയിലെ ബാന്‍ഡികുയി മേഖലയില്‍ ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. ദൗസ ജില്ലാ കലക്ടര്‍ ദേവേന്ദ്ര കുമാര്‍, എസ്പി രഞ്ജിത ശര്‍മ്മ, ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രാദേശിക ഭരണകൂടം എന്നിവരുടെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്. കുട്ടിയുടെ ചലനവും അവസ്ഥയും കാമറകളിലൂടെ അറിയാന്‍ ശ്രമിക്കുന്നതായും കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ പരീക്ഷിച്ചുവരുന്നതായും ദൗസ എസ്പി രഞ്ജിത് ശര്‍മ്മ പറഞ്ഞു. കുട്ടിയെ എത്രയും വേഗം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുട്ടിക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ മെഡിക്കല്‍ സംഘവും എത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ദേവേന്ദ്ര കുമാര്‍ പറഞ്ഞു. കുഴല്‍ക്കിണറില്‍ വീണിട്ട് മണിക്കൂറുകള്‍ പിന്നിട്ട പശ്ചാത്തലത്തില്‍ കുട്ടിക്ക് ഭക്ഷണം നല്‍കാനും ശ്രമിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതരുടെ വിശദീകരണം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...