ഐരാറ്റിലെ മൺകുളങ്ങൾ പോളച്ചിറ വഴിയോര വിശ്രമകേന്ദ്രത്തിന് ഭീഷണിയായി

For full experience, Download our mobile application:
Get it on Google Play

കവിയൂർ : ഐരാറ്റിലെ മൺകുളങ്ങൾ പോളച്ചിറ വഴിയോര വിശ്രമകേന്ദ്രത്തിന് ഭീഷണിയായി. കുളത്തിനകത്ത് വളരുന്ന പുല്ലും വള്ളികളും കാട്ടുച്ചെടികളും ഇതിലേക്ക് പടർന്നുകയറി വിശ്രമകേന്ദ്രം ഉപയോഗശൂന്യമാക്കുന്നു. പോളച്ചിറ മത്സ്യവിത്തുത്പാദനകേന്ദ്രത്തിന്റെ തുടക്കസമയത്ത് തീർത്ത കുളങ്ങളാണിവ. പ്രകൃതിക്ക്‌ ദോഷകരമല്ലാത്ത രീതിയിൽ മണ്ണുകൊണ്ടാണിവ നിർമിച്ചത്. അൻപതോളം മൺകുളങ്ങളിൽ പതിനഞ്ചിൽ താഴെ നിലവിൽ ഉപയോഗിക്കാൻ കഴിയൂ. ബാക്കിയുള്ള മിക്കവയും ചോരുന്ന നില. അതിനാൽ മത്സ്യങ്ങളെ അവയിലിട്ട് വളർത്താൻ കഴിയില്ല. കുളങ്ങളാകെ കാടുമൂടി തിരിച്ചറിയാനും പ്രയാസം. ഇതിനിടെ മൺകുളങ്ങൾ നവീകരിച്ചെങ്കിലും പ്രയോജനപ്പെട്ടില്ല. തോടുകൾ അടക്കം വൃത്തിയാക്കി നീരൊഴുക്കും സുഗമമാക്കി.

എന്നിട്ടും കാലപ്പഴക്കത്താൽ നീരൊഴുക്ക് ക്രമാതീതമായി. ഇതിനോട് ചേർന്ന് മഹാദേവക്ഷേത്രത്തിന്റെ തെക്കേനടയിൽ വഴിയോരവിശ്രമകേന്ദ്രം പണിതത് പോളച്ചിറയുടെ സൗന്ദര്യം ആസ്വദിക്കാൻകൂടിയായിരുന്നു. അതിനുവേണ്ടി വഴിയാത്രക്കാർക്ക് ഇരുന്ന് വിശ്രമിക്കാൻ ചാരുബെഞ്ചുകൾ അടക്കം ഒരുക്കിയിട്ടുണ്ട്. എന്നാൽ കുളത്തിനുള്ളിൽ വളരുന്ന ചെടികളും വള്ളികളും അവയിൽ ചുറ്റിപ്പിണഞ്ഞ് വളരാൻ തുടങ്ങി. വഴിയോര വിശ്രമകേന്ദ്രം അങ്ങനെ നോക്കുകുത്തിയായി. മീനുകളെ വളർത്തുന്ന കുളങ്ങളും പോളച്ചിറ ജലാശയവും കാണാൻ ആദ്യമൊക്കെ നിരവധി ആൾക്കാർ എത്തിയിരുന്നു. ഇന്നതിന് കഴിയാത്ത സാഹചര്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...