വടശേരിക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാളെ മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശേരിക്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം 25ന് രാവിലെ 11.30ന് റവന്യു മന്ത്രി കെ. രാജന്‍ നിര്‍വഹിക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. വില്ലേജ് ഓഫീസിന് നേരത്തെ ഉണ്ടായിരുന്ന കെട്ടിടത്തിലെ അപര്യാപ്തത എംഎൽഎ മന്ത്രി കെ രാജന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചതും റെക്കോർഡ് വേഗത്തിൽ നിർമ്മാണം പൂർത്തീകരിച്ചതും. സ്റ്റേറ്റ് നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. 44 ലക്ഷം രൂപയാണ് കെട്ടിടത്തിനായി ചിലവഴിച്ചത്.

വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് കാത്തിരിക്കുന്നതിന് പ്രത്യേകമുറി, ഓഫീസ്മുറി, രേഖകൾ സൂക്ഷിക്കാനുള്ള മുറി, വില്ലേജ് ഓഫീസറുടെ മുറി, ഡൈനിങ് ഹാൾ, മീറ്റിംഗ് നടത്താൻ പ്രത്യേകം മുറികൾ, വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്കും ജീവനക്കാർക്കും പ്രത്യേകം ടോയിലറ്റ് ബ്ലോക്ക് സംവിധാനങ്ങൾ എന്നിവയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. കെട്ടിടം വൈദ്യുതീകരണം പ്ലംബിംഗ് ജോലികൾ ഫർണിച്ചറുകൾ, നെറ്റ്‌വർക്ക് സംവിധാനം എന്നിവയെല്ലാം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെക്രട്ടേറിയറ്റിൽ വൻ തള്ളിക്കയറ്റം ; ആളുകൂടിയതോടെ ലിഫ്റ്റ് തകരാറിലായി

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മാറി യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വലിയ...

കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം പഞ്ചായത്ത്...

തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി...

0
കൊല്ലം: തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ...

തൃശൂർ ഡിസിസി ഓഫീസിനകത്ത് ഡിസിസി പ്രസിഡന്റിന്റെ കോലം കത്തിച്ചു

0
തൃശൂർ: തൃശൂർ ഡിസിസിയിൽ അസാധാരണ പ്രതിഷേധം. ഡിസിസി ഓഫീസിനകത്ത് ഡിസിസി പ്രസിഡന്റിന്റെ...