വടശ്ശേരിക്കര : വടശ്ശേരിക്കരയിൽ സൂക്ഷിച്ചിരുന്ന 265 ലിറ്റർ കോടയും മൂന്നു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും റാന്നി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജെ.എസ്.ബിനുവും പാർട്ടിയും ചേർന്ന് പിടികൂടി.വടശ്ശേരിക്കര കാവിൽ വീട്ടിൽ അനീഷ് (40) നെതിരെ അബ്കാരി കേസെടുത്തു.
വടശേരിക്കര മനോരമ ജംഗ്ഷനിലെ വാടക കെട്ടിടത്തിലായിരുന്നു ചാരായ നിര്‍മ്മാണം. അന്യ സംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുവാൻ വാടകക്കെടുത്ത കെട്ടിടത്തിൽ തൊഴിലാളികൾ ഒഴിഞ്ഞപ്പോൾ ചാരായം വാറ്റുവാനുള്ള കേന്ദ്രമാക്കുകയായിരുന്നു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ബി .ബിജു , സിവിൽ എക്സൈസ് ഓഫീസർമാരായ കിരൺ ജി.കെ, അഭിജിത് എം. എന്നിവർ പങ്കെടുത്തു.