റാന്നി : വടശേരിക്കര പഞ്ചായത്തിനെ ഹോട്ട്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കണമെന്ന് രാജു എബ്രഹാം എം എല്‍ എ ആവശ്യപ്പെട്ടു. ഇവിടെയുള്ള അവസാന രോഗിയും രോഗം ഭേദമായി വീട്ടില്‍ പോയി കഴിഞ്ഞു. മറ്റാരും തന്നെ പഞ്ചായത്തില്‍ ഇപ്പോള്‍ നിരീക്ഷണത്തില്‍ ഇല്ല. അതിനാല്‍ പഞ്ചായത്തിനെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രിയോടും ജില്ലാ കളക്ടറോടും എംഎല്‍എ ആവശ്യപ്പെട്ടു.
വടശേരിക്കരയെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കണം : രാജു ഏബ്രഹാം എംഎല്‍എ
RECENT NEWS
Advertisment