കോവിഡ് സ്ഥിരീകരിച്ചതിന്റെ പേരില്‍ ആരോഗ്യപ്രവര്‍ത്തകക്ക് നാട്ടുകാരുടെ പീഡനം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് :  കോവിഡ് സ്ഥിരീകരിച്ചതിന്റെ പേരില്‍ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ജീവനക്കാര്‍ നേരിടുന്നത് മാനസിക പീഡനം. ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് എത്തുന്ന ജീവനക്കാരെ നാട്ടുകാര്‍ തടയുകയാണ്. കുടുംബങ്ങളെ പോലും ഒറ്റപ്പെടുത്തുന്നതായി ജീവനക്കാര്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി  കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്  ഇവര്‍.

എടച്ചേരി സ്വദേശിയായ രോഗിയില്‍ നിന്നായിരുന്നു ഇഖ്‌റ ആശുപത്രിയിലെ നഴ്‌സിന് കോവിഡ് പകര്‍ന്നത്. തുടര്‍ന്ന് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരേയും നീരീക്ഷണത്തിലാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ മാനസിക പീഡനം അനുഭവിക്കുകയാണ്. കോവിഡ് ഐസലേഷന്‍ വാര്‍ഡുമായി ഒട്ടും ബന്ധപ്പെടാത്തവരാണ് ഇത്തരത്തില്‍ പീഡനം നേരിടുന്നത്. കഴിഞ്ഞ ദിവസം രാത്രി രണ്ടു ജീവനക്കാരെ നാട്ടുകാര്‍ തടഞ്ഞു.

പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ മോശം രീതിയില്‍ ജീവനക്കാരെക്കുറിച്ച് സന്ദേശങ്ങള്‍ കൈമാറുന്നതായും കുടുംബങ്ങള ഒറ്റപ്പെടുത്തുന്നതായും കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ജോലിചെയ്യുന്ന തങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എംഡിഎംഎ കേസിൽ അറസ്റ്റിലായി ; രണ്ടാമത്തെ അധ്യാപികയേയും സസ്പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്

0
വടകര: കോഴിക്കോട് വടകരയിലെ എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാരിൽ രണ്ടാമത്തെയാളായ...

നടൻ ധനുഷ് രാഷ്ട്രീയപ്രവേശനത്തിനൊരുങ്ങുന്നുവെന്ന് അഭ്യൂഹം

0
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വീണ്ടും തിരികൊളുത്തി നടനും സംവിധായകനുമായ...

സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതൽ വിതരണം ചെയ്യും ; കിറ്റ് മഞ്ഞക്കാർഡുള്ളവർക്കും അന്തേവാസികൾക്കും

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് വിതരണവും ഓണച്ചന്തകളുടെ പ്രവർത്തനവും...

തൃക്കാക്കരയിൽ നടുറോഡിലെ ആക്രമണം , പ്രതികൾ പിടിയിലായി

0
കൊച്ചി: കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട്...