വടശ്ശേരിക്കര : വടശ്ശേരിക്കര ശ്രീഅയ്യപ്പ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്തവര്‍ക്ക് ഗ്രാറ്റുവിറ്റി തുക നല്‍കാത്തതിനെ തുടര്‍ന്ന് ആശുപത്രി മാനേജ്മെന്റിന് കോടതി ജപ്തി നോട്ടീസ് അയച്ചു. റാന്നി പെരുനാട് സ്വദേശി എം.ആര്‍ രവീന്ദ്രന്‍ പിള്ള, കുമ്പളാംപൊയ്ക സ്വദേശി പി.സി ഷാജി എന്നിവര്‍ക്ക് കോടതി വിധി പ്രകാരമുള്ള ഗ്രാറ്റുവിറ്റി തുക നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി ജപ്തി നോട്ടീസ് അയച്ചത്.
ഒന്നാം പരാതിക്കാരന് 55,385 രൂപയും രണ്ടാം പരാതിക്കാരന് 47538 രൂപയും കൂടാതെ പണം കൈമാറുന്നത് വരെയുള്ള 10% പലിശയും ചേര്‍ത്ത് നല്‍കാന്‍ 2024 ഡിസംബര്‍ 11ന് കോടതി വിധിച്ചിരുന്നു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ജോതിഷ് കുമാര്‍ മലയാലപ്പുഴ നേരിട്ട് ഹാജരായി നടത്തിയ കേസില്‍ ഇതുവരെയും തുക കൈമാറാത്തതിനെ തുടര്‍ന്നാണ് കോടതി റവന്യു റിക്കവറി നടപടി സ്വീകരിച്ചത്.






























