പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ കൊൽക്കത്തയിൽ ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ കൊൽക്കത്തയിൽ ബിജെപി, തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. എക്ബാൽപുർ പോലീസ് സ്റ്റേഷന് മുന്നിലുണ്ടായ സംഘർഷത്തിൽ ഇരു പാർട്ടികളിലുമായി ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച കൊൽക്കത്തയിലെ ഹുസൈൻ ഷാ റോഡിൽ ബിജെപി സ്ഥാനാർത്ഥി രാകേഷ് സിംഗ് നയിച്ച പരിപാടിക്കിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ബിജെപി പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾക്ക് മറുപടിയായി തൃണമൂൽ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. വൈകാതെ ഇത് വലിയൊരു സംഘർഷമായി. ആക്രമണത്തിൽ അഞ്ച് ബിജെപി പ്രവർത്തകരെയും നാല് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരെയുമാണ് കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിരിക്കെ മുഖ്യമന്ത്രി മമത ബാനർജിയും ബിജെപിയും തമ്മിലുള്ള വാക്‌പോരും രൂക്ഷമാണ്. തന്റെ പ്രചാരണം തടസ്സപ്പെടുത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന് മമത ആരോപിച്ചു. വിമാനം ബോധപൂർവ്വം വൈകിപ്പിച്ചുവെന്നും കേന്ദ്ര ഏജൻസികളെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് തൃണമൂൽ പ്രവർത്തകരെ വേട്ടയാടുന്നുവെന്നുമാണ് മമതയുടെ പ്രധാന പരാതി. പശ്ചിമ ബംഗാളിലെ 294 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏപ്രിൽ 23 നും ഏപ്രിൽ 29 നുമാണ് തെരഞ്ഞെടുപ്പ്. മെയ് നാലിനാണ് വോട്ടെണ്ണൽ. വോട്ടെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...