കോന്നിയുടെ മലയോര മേഖലകളില്‍ വേനല്‍ മഴ ശക്തം ; വൈദ്യുതി മുടങ്ങിയിട്ട് രണ്ട് ദിവസം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ മലയോര മേഖലകളില്‍ കഴിഞ്ഞ ദിവസം പെയ്ത വേനല്‍ മഴയില്‍  ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് പുറമേ വൈദ്യുതി വിതരണവും മുടങ്ങിയിരിക്കുകയാണ്. തണ്ണിത്തോട്, കോന്നി മേഖലയില്‍ വൈദ്യുതി മുടങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞു, ഇതുവരെ  പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. വൈദ്യുതി മുടങ്ങിയതിന്റെ കാരണമന്വേഷിച്ച് കോന്നി, തണ്ണിത്തോട് കെ.എസ്.ഇ.ബി ഓഫീസുകളില്‍ വിളിച്ചാല്‍ ഫോണ്‍ എടുത്ത് സംസാരിക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ തയ്യാറാകുന്നില്ലെന്നാണ് വ്യാപകമായ പരാതി. മലയോര മേഖലയില്‍ വൈദ്യുതി ലഭിക്കാതെ വന്നതോടെ വ്യാപാരികള്‍ അടക്കം പ്രതിസന്ധി നേരിടുകയാണ്. ഫ്രീസറില്‍ സൂക്ഷിക്കേണ്ട പാല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വില്‍പ്പന നടത്തുവാന്‍ കഴിയുന്നില്ല.

ഇതിലൂടെ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടാകുന്നത്. മഴക്കാലമായതോടെ മലയോര മേഖലയില്‍ വനഭാഗത്തുള്ള വീടുകളുടെ പരിസരങ്ങളില്‍ ഇഴജന്തുക്കളുടെ ശല്യവും വ്യാപകമാണ്. വെളിച്ചക്കുറവ് കാരണം വന്യ മൃഗങ്ങളുടെ സാന്നിധ്യമുള്ള തണ്ണിത്തോട് റോഡ്‌ അടക്കമുള്ള വനപാതകളില്‍ ആളുകള്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. ഇന്‍വെര്‍ട്ടറിന്റെ സഹായത്തോടെയാണ് പല വീടുകളിലും ലൈറ്റുകള്‍ നാമമാത്രമായി പ്രകാശിപ്പിക്കുന്നത്. ഇത് കൂടി നിലച്ചാല്‍ മലയോര മേഖല പൂര്‍ണ്ണമായി ഇരുട്ടിലാകും. അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകളുടെ മുകളിലേക്ക് വീണിരുന്നു. പലയിടത്തും ഒടിഞ്ഞു വീണ ഇലക്ട്രിക് പോസ്റ്റുകള്‍ പുനസ്ഥാപിച്ചു എങ്കിലും മിക്ക പ്രദേശങ്ങളിലും ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....