Wednesday, April 2, 2025 11:02 am

കടുവയെ പിടിക്കാന്‍ പോലീസിന്റെ മൂന്ന് ഷാര്‍പ്പ് ഷൂട്ടര്‍മാരെ നിയോഗിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വടശ്ശേരിക്കര പേഴുംപാറയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ തിരയുന്ന വനംവകുപ്പ് സംഘത്തോടൊപ്പം പോലീസിന്റെ പ്രത്യേക വൈദഗ്ധ്യം നേടിയ മൂന്നു ഷാര്‍പ്പ് ഷൂട്ടര്‍മാരെക്കൂടി നിയോഗിച്ചതായി  രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. വനം വകുപ്പ് മന്ത്രി കെ രാജുവാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയതെന്ന് എം.എല്‍.എ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ വനം വകുപ്പ് മന്ത്രിയുമായി  നടത്തിയ ചര്‍ച്ചയില്‍ പ്രത്യേക ഷാര്‍പ്പ് ഷൂട്ടര്‍മാരെ നിയോഗിക്കണമെന്ന് എംഎല്‍എ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വനംമന്ത്രി ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍ പെടുത്തി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഡിജിപിയാണ് വനം വകുപ്പ് സംഘത്തോടൊപ്പം പോലീസിനെക്കൂടി നിയോഗിച്ച് ഉത്തരവിട്ടിരിക്കുന്നത്. ഇവര്‍ വ്യാഴാഴ്ച തന്നെ തന്നെ ചുമതലയേല്‍ക്കും.

കടുവ ഭീതി മൂലം സന്ധ്യ ആയാല്‍ ആര്‍ക്കും വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. പകല്‍ പോലും ഒറ്റയ്ക്ക് എവിടേക്കും പോകാന്‍ കഴിയാത്ത അവസ്ഥ. കര്‍ഷകരും ടാപ്പിംഗ് തൊഴിലാളികളും ഉള്‍പ്പെടെ എല്ലാവരും ഭീതിയിലാണ്. കന്നുകാലികളുടെ ജീവനും കടുവ ഭീഷണിയായിരിക്കുന്നത് ക്ഷീരകര്‍ഷകരെ ഏറെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഓരോ ദിവസവും പല മേഖലകളിലേക്ക് കടുവ മാറി പോകുന്നതും തെരച്ചിലിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ പ്രശ്നങ്ങളെല്ലാം വനം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അടിയന്തിര നടപടി സ്വീകരിച്ചതെന്നും എംഎല്‍എ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സി കേശവൻ മേഖലാ കൺവൻഷൻ പൊടിയാടി എസ്എന്‍ഡിപി ശാഖയിൽ നടത്തി

0
തിരുവല്ല : എസ്എന്‍ഡിപി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ...

കുവൈത്തിൽ ഇന്ത്യക്കാരിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി ; പ്രതി പിടിയിൽ

0
കുവൈത്ത്‌ സിറ്റി : ഇന്ത്യക്കാരിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊന്ന കേസിലെ...

നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്‍ ദിലീപിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍...

കൊടുമൺ പ്ലാന്റേഷൻ റവന്യൂ ഭൂമിയിൽ  ശബരിമല വിമാനത്താവളം അനുവദിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം ;...

0
ന്യൂഡൽഹി : പത്തനംതിട്ട ജില്ലയിലെ കൊടുമൺ പ്ലാന്റേഷൻ റവന്യൂ ഭൂമിയിൽ ...