വൈക്കം : ഇരുപത്തിയേഴ് വേൾഡ് റെക്കോർഡുകൾ സംഘടിപ്പിച്ച് വിജയിപ്പിച്ച് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ച് വൈക്കം സ്വദേശിയും കൃഷിവകുപ്പ് ജീവനക്കാരനുമായ ഷിഹാബ് കെ സൈനു. ചുരുങ്ങിയ മൂന്നു വർഷക്കാലയളവ് കൊണ്ട് 5 വയസ്സു മുതൽ 65 വയസ്സുവരെയുള്ള വിവിധ പ്രായത്തിലുള്ളവരും ശാരീരിക പരിമിതികൾ ഉള്ളവരും ഉൾപ്പെടെ 26 പേരെ കൊണ്ട് വിവിധ ഇനങ്ങളിൽ വൈക്കം നഗരസഭയുടെ സഹകരണത്തോടുകൂടി വേമ്പനാട്ടുകായലിന് കുറുകെ നീന്തികയറി വേൾഡ് റെക്കോഡുകളിൽ ഇടംപിടിക്കുവാനുള്ള പ്രോഗ്രാമുകൾ സംഘടിപ്പിച്ച് ചരിത്രം സൃഷ്ടിച്ചാണ് ഈ റെക്കോർഡിന് അർഹനായത്. കൂടാതെ ഹുലാ ഹൂപ്പ് ഇനത്തിലും ഒരു വേൾഡ് റെക്കോർഡ് സൃഷ്ടിക്കാൻ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. വൈക്കത്തിന്റെ സാമൂഹിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായ ഷിഹാബ് കെ സൈനുവിന് മുൻ ഇന്ത്യൻ പ്രസിഡന്റ് ഡോക്ടർ എപിജെ അബ്ദുൽകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ 2024ലെ മികച്ച സാമൂഹിക പ്രവർത്തകനും സംഘാടകനുമുള്ള കേരളീയം പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]