വൈക്കം സ്വദേശി ടി.ഒ തോമസ് കേരളീയം പുരസ്കാരത്തിന് അർഹനായി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഡൽഹിയിൽ ഏറെനാളായി സാമൂഹ്യ – ആതുര സേവന രംഗത്ത് സജീവമായ ടി ഒ തോമസ് കേരളീയം പുരസ്കാരത്തിന് അർഹനായി. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡോ.എ പി ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കായി ഏർപ്പെടുത്തിയതാണ് കേരളീയം പുരസ്കാരം. വൈക്കം സ്വദേശിയായ തോമസ് കഴിഞ്ഞ 38 വർഷത്തിലേറെയായി ഡൽഹിയിലാണ് താമസം. ഗ്രേറ്റർ നോയിഡയിൽ ഓഫ് സെറ്റ് പ്രിന്റിംഗ് പ്രസ്, പാക്കേജ് മാനുഫാക്ചറിംഗ് കമ്പനി എന്നിവ നടത്തുകയാണ് ഇദ്ദേഹം.

കോവിഡ് കാലഘട്ടത്തിൽ നിരവധി പേർക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 ൽ രാജീവ് ഗാന്ധി സേവന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2023 ൽ ഒറീസ്സ ഗവർണർ സോഷ്യൽ വർക്കിനുള്ള ഹോണൊററി ഡോക്ടറേറ്റും 2024 ൽ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി ബിസിനസ്സ് മാനേജ്മെന്റിൽ ഹോണൊററി ഡോക്ടറേറ്റും നല്‍കി ആദരിച്ചു. കൂടാതെ നിരവധി സമൂഹ്യ – സാംസ്‌കാരിക സംഘടനകൾ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്. 2025 നവംബർ 1ന് തിരുവനന്തപുരം വൈലോപ്പള്ളി സംസ്കൃതി ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളി വലിയപാലത്തിന് സമീപത്തെ കൊടും വളവ് അപകട ഭീഷണിയാകുന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി - കോഴഞ്ചേരി റോഡിൽ മല്ലപ്പള്ളി വലിയ പാലത്തിന്...

അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി സ്വീകരിക്കും : പഴകുളം മധു എം.എല്‍.എ

0
പത്തനംതിട്ട : റാന്നി നിയോജക മണ്ഡലത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ കര്‍ശന നടപടി...

തിരിച്ചടി ഭയന്ന് രാജി , ഇനി മന്ത്രിസഭാ പുനസംഘടന

0
തിരുവനന്തപുരം :12 വർഷത്തെ എൻഡിഎ ഭരണത്തിൽ ആദ്യമായാണ് ഒരു മുതിർന്ന ബിജെപി...

ഇത് രാജ്യത്തെ വിദ്യാർഥി പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രതികരിച്ച മുഖ്യമന്ത്രി...