വക്കം പുരുഷോത്തമന്റെ സഹോദരന്‍ ഗോപിനാഥ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

വക്കം : വക്കം ബി ഗോപിനാഥ് (84) അന്തരിച്ചു . മുൻ ഗവർണ്ണറും, കേരള നിയമസഭയുടെ മുൻ സ്പീക്കറും, സംസ്ഥാന ധനകാര്യമന്ത്രിയുമായിരുന്ന വക്കം ബി പുരുഷോത്തമന്റെ ഇളയ സഹോദരനാണ്. 7 45 ന് ഹൃദയസ്തംഭനത്തെ തുടർന്ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം . അഗ്രികൾചറൽ ഡെപ്യൂട്ടി ഡയറക്ടറായാണ് സർക്കാർ സർവീസിൽ നിന്നും വിരമിച്ചത്. അഗ്രികൾച്ചറുമായ ബന്ധപ്പെട്ടുള്ള 19 ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വക്കം സി കൃഷ്ണവിലാസം ലൈബ്രറിയുടെ പ്രസിഡന്റായും ബി.ഗോപിനാഥ് പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്ന വലിയ ഗ്രന്ഥശേഖരവും ഈ ലൈബ്രറിക്കാണ് നൽകിയത്. ഭാര്യ പരേതയായ എസ്.ശാന്തകുമാരി വക്കം ഗവ:ഹൈസ്കൂൾ മുൻ ഹെഡ്മിസ്ട്രസ്സ് ആയിരുന്നു. മക്കൾ: അഡ്വ:വക്കം ജി മനോജ് വക്കം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, ജി മനു (JP മെഡിക്കൽസ് കടക്കാവൂർ ), ജി.മഞ്ചു (മെഡിക്സ് സർജിക്കൽസ് ആറ്റിങ്ങൽ) . മരുമക്കൾ : സജിതാ ജി നാഥ് ( K F C മാനേജർ ), ഇന്ദുപ്രിയ ( ഗവ: VHSS വക്കം ) , ഇന്ദു. സംസ്കാരം നാളെ (31-7-22 ഞായർ) പകൽ 12 ന് വീട്ടുവളപ്പിൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...