വലഞ്ചുഴി ടൂറിസം പദ്ധതി മൂന്നു ഘട്ടമായി പൂര്‍ത്തിയാക്കും : മന്ത്രി വീണാ ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വലഞ്ചുഴി ടൂറിസം പദ്ധതി ഇരുപതു കോടി രൂപ ചിലവില്‍ മൂന്നു ഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഗവ ഗസ്റ്റ് ഹൗസില്‍ വലഞ്ചുഴി ടൂറിസം വികസനം സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ രണ്ടു ഘട്ടങ്ങള്‍ക്ക് 13 കോടി രൂപ ചിലവാകും. മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. വിശദ പദ്ധതി രേഖ (ഡിപിആര്‍) തയാറായിക്കഴിഞ്ഞു. ജില്ലയിലെ ടൂറിസവുമായി ബന്ധപ്പെട്ട വികസനം മുന്നില്‍ കണ്ടുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.

പൂര്‍ണമായും പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. സമയബന്ധിതമായി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികളായ അനവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാകും. പ്രാദേശികമായ സാമ്പത്തിക മുന്നേറ്റത്തിനും, അനുബന്ധ വളര്‍ച്ചയ്ക്കും ഇവയിലൂടെ സാധിക്കും. പൂര്‍ണമായും പ്രൊഫഷണലായാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ജില്ലയിലുള്ള ആള്‍ക്കാരേയും ജില്ലയ്ക്ക് പുറത്തുള്ളവരേയും ഒരേ പോലെ ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് ഡസ്റ്റിനേഷനാക്കി വലഞ്ചുഴിയെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എഡിഎം അലക്‌സ് പി തോമസ്, അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ സുബൈര്‍ കുട്ടി, ഡിടിപിസി സെക്രട്ടറി സതീഷ് മിറാന്‍ഡ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...