വളഞ്ഞവട്ടം മണപ്പുറം മഹാദേവക്ഷേത്രം അവഗണനയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവിതാംകൂർ ദേവസ്വം ബോർഡ് ആദ്യമായി അബ്രാഹ്മണ ശാന്തിയെ പൂജയ്ക്ക് നിയമിച്ചതിലൂടെ ചരിത്രത്തിൽ ഇടംതേടിയ വളഞ്ഞവട്ടം മണപ്പുറം മഹാദേവക്ഷേത്രം അവഗണനയിൽ. പമ്പ, മണിമല നദികളുടെ സംഗമഭൂമിയായ വളഞ്ഞവട്ടം കീച്ചേരിവാൽ കടവിന് സമീപത്തുള്ള പുരാതനമായ മണപ്പുറം മഹാദേവക്ഷേത്രത്തിൽ ഇപ്പോൾ നിത്യപൂജപോലും മുടങ്ങുകയാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവിനെ ആദ്യമായി ക്ഷേത്രത്തിൽ പൂജയ്ക്ക് നിയോഗിച്ച ദേവസ്വം ബോർഡിന്റെ തീരുമാനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. എന്നാൽ രണ്ടുവർഷത്തിന് ശേഷം ശാന്തിക്കാരനായ യുവാവിന് ആലുവയിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ ക്ഷേത്രം അവഗണിക്കപ്പെട്ടു. തുടർന്ന് മറ്റൊരു ശാന്തിയെ ബോർഡ് നിയമിച്ചെങ്കിലും രണ്ടുവർഷത്തിനുശേഷം ഇയാൾക്കും മാറ്റം ലഭിച്ചു. പിന്നീട് താൽക്കാലിക ശാന്തിക്കാർ പൂജയ്ക്കായി എത്തി. ഇപ്പോൾ ഏതെങ്കിലും സമയത്ത് ആരെങ്കിലും വന്ന് പൂജ ചെയ്തു പോകുകയാണെന്ന് നാട്ടുകാർ പറഞ്ഞു. അപൂർവമായി തുറക്കുന്ന ക്ഷേത്രത്തിൽ ഭക്തരുടെ വരവും കുറഞ്ഞു. പുരാതനമായ ക്ഷേത്രവും ശാന്തിമഠവും ചുറ്റുപാടുമായി അമ്പതോളം സെന്റ് സ്ഥലവും ക്ഷേത്രത്തിനുണ്ട്. ഇവിടെയെല്ലാം ഇപ്പോൾ കാടുവളർന്ന് നിൽക്കുകയാണ്. ഒന്നരനൂറ്റാണ്ട് മുമ്പ് കാടുമൂടിക്കിടന്ന സ്ഥലത്ത് വിഗ്രഹം തെളിഞ്ഞുവന്നതിനെ തുടർന്ന് പുനഃപ്രതിഷ്ഠ നടത്തി നിർമ്മിച്ച ക്ഷേത്രമാണിത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...

ഗുരുതര ആരോപണം : മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകി ; സിപിഐഎം

0
ആലപ്പുഴ : അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം....

തോൽവി വിലയിരുത്താനുള്ള കരട് റിപ്പോർട്ട് : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനവും...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി പി എം വിശാല സംസ്ഥാന...