പ്രണയിക്കുന്നവര്‍ക്കായി കെഎസ്ആര്‍ടിസി വാലന്‍ന്റെന്‍സ് ദിനത്തില്‍ യാത്രക്കാര്‍ക്ക് സെല്‍ഫി കോണ്‍ടെസ്റ്റ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രണയ ദിനത്തില്‍ പ്രണയിക്കുന്നവര്‍ക്കായി കെഎസ്ആര്‍ടിസി ലോക വാലന്‍ന്റെന്‍സ് ദിനത്തില്‍ യാത്രക്കാര്‍ക്ക് വേണ്ടി സെല്‍ഫി കോണ്‍ടെസ്റ്റ് സംഘടിപ്പിച്ചാണ് കെഎസ്ആര്‍ടിസി ജനശ്രദ്ധ നേടുന്നത്. തിരുവനന്തപുരം ജില്ലയില്‍ പുതിയതായി സര്‍വീസ് തുടങ്ങിയ സിറ്റി സര്‍ക്കുലറിലെ യാത്രക്കാര്‍ക്കാണ് ഈ സെല്‍ഫി മത്സരം. സിറ്റി സര്‍ക്കുലര്‍ ബസ്സില്‍ യാത്ര നടത്തി ബസ്സിനുള്ളില്‍ വച്ചുളള സെല്‍ഫിയാണ് മത്സരത്തിനായി അയക്കേണ്ടത്. കെഎസ്ആര്‍ടിസി യോട് പ്രണയം വെളിവാക്കുന്ന തരത്തിലായിരിക്കണം സെല്‍ഫി. അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍ക്കുലര്‍ ബസുകള്‍ ഏഴ് റൂട്ടുകളിലാണ് സര്‍വീസ് നടത്തുന്നത്. വിവിധ റൂട്ടുകളിലായി മൂന്ന് പേര്‍ വീതം ആകെ 21 പേര്‍ കെഎസ്ആര്‍ടിസി യുടെ വാലന്‍റ്റൈന്‍സ് ദിന സമ്മാനത്തിന് അര്‍ഹരാകും. പരിശുദ്ധവും ദിവ്യവുമായ പ്രണയം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ദമ്പതിമാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി യുടെ വാലന്‍റ്റൈന്‍സ് ദിന സമ്മാനത്തിനായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം ; – സിറ്റി ബസ്സില്‍ യാത്രക്കാര്‍ പകര്‍ത്തിയ മനോഹരമായ ചിത്രം, ചിത്രത്തിനൊപ്പം യാത്രക്കാരന്റെ പേര്, യാത്രക്കാരന്റെ ഫോണ്‍ നമ്പര്‍, മേല്‍വിലാസം, ഇതിനുപുറമേ സഞ്ചരിച്ച സിറ്റി സര്‍ക്കുലര്‍ സര്‍ക്കിളിന്റെ പേര് എന്നിവ കൃത്യമായി തയ്യാറാക്കി കെഎസ്ആര്‍ടിസി യുടെ ഔദ്യോഗിക വാട്സാപ്പ് നമ്പറില്‍ അയയ്ക്കുക. ഫെബ്രുവരി 15 ന് അഞ്ചു മണിക്ക് മുന്‍പായി യാത്രക്കാര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വാട്സാപ്പ് നമ്പറില്‍ അയക്കണം. വാട്സപ്പ് നമ്പര്‍ :- 8129562972 .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...