വള്ളികുന്നം മൃഗാശുപത്രിക്കെട്ടിടം തകർച്ചയിൽ

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം : കാലപ്പഴക്കംമൂലം വള്ളികുന്നം മൃഗാശുപത്രിക്കെട്ടിടം തകർച്ചയിലായിട്ട് വർഷങ്ങളായി. കെട്ടിടത്തിന് 62 വർഷത്തെ പഴക്കമുണ്ട്. മേൽക്കൂരയുടെ തടികൊണ്ടുനിർമിച്ച ഉത്തരം ദ്രവിച്ച് ഏതുസമയവും നിലംപൊത്താവുന്ന നിലയിലാണ്. മേൽക്കൂര നിർമിച്ചിരിക്കുന്ന തടികൾ ദ്രവിച്ച അവസ്ഥയിലാണ്. മച്ച് പൊളിഞ്ഞ് കഷ്ണങ്ങളായി താഴേക്കു പതിക്കുകയാണ്. 1963-ലാണ് ഓടുമേഞ്ഞ മൂന്നുമുറിയുള്ള ആദ്യകെട്ടിടം നിർമിച്ചത്. അന്ന് ഇത് വെറ്ററിനറി സബ്‌ സെന്ററായാണ് പ്രവർത്തിച്ചിരുന്നത്. ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ മാത്രമാണ് അന്ന് ഇവിടെയുണ്ടായിരുന്നത്.

1988-ലാണ് വെറ്ററിനറി ഡിസ്‌പെൻസറിയായി ഉയർത്തി ഡോക്ടറെ നിയമിച്ചത്. പിന്നീടാണ് ഓടുമേഞ്ഞ കെട്ടിടത്തോടുചേർന്ന് 2004-ൽ രണ്ടുമുറി വാർക്കക്കെട്ടിടംകൂടി പണിഞ്ഞത്. ഡിസ്‌പെൻസറി പോളിക്ലിനിക്കായി ഉയർത്തണമെന്നത് ക്ഷീരകർഷകരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. കെട്ടിടവും മറ്റടിസ്ഥാനസൗകര്യങ്ങളും ഒരുക്കി നിലവിലുള്ള വെറ്ററിനറി ഡിസ്‌പെൻസറി പോളിക്ലിനിക്കായി ഉയർത്തണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയാളി കായിക താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കോമൺവെൽത്ത് ഗെയിംസുൾപ്പെടെ അന്താരാഷ്ട്ര ടൂർണമെന്റുകളിൽ മത്സരിച്ച് രാജ്യത്തിന്റെ അഭിമാനമുയർത്തിയ മലയാളി...

പാലക്കാട് ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുമായി...

0
വേലന്താവളം: പാലക്കാട് വേലന്താവളം ചെക്ക്‌പോസ്റ്റിൽ ശരീരത്തിൽ തുണിസഞ്ചി കെട്ടിവച്ച് അനധികൃതമായി കടത്താൻ ശ്രമിച്ച...

കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ മുട്ടയേറ് ; സംഭവത്തില്‍ അട്ടിമറി സംശയിച്ച് കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കര്‍ണാടകയില്‍ എക്സ്പ്രസ് ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ഡീലക്സ് ബസിന് നേരെ...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...