വള്ളികുന്നത്ത് അറവുമാലിന്യ സംഭരണകേന്ദ്രം പഞ്ചായത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ; ദുരിതത്തില്‍ ജനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

വള്ളികുന്നം : വള്ളികുന്നം കന്നിമേൽ വാർഡിൽ വലിയകുളം ഭാഗത്തുള്ള അറവുമാലിന്യ സംഭരണകേന്ദ്രം പഞ്ചായത്ത് ലൈസൻസില്ലാതെ പ്രവർത്തിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. കായംകുളം, രണ്ടാംകുറ്റി, കൃഷ്ണപുരം, ഭരണിക്കാവ് ബ്ലോക്കിലെ വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കശാപ്പുശാലകളിൽനിന്നുള്ള അറവുമാടുകളുടെ തൊലി, മറ്റ് മാംസാവശിഷ്ടങ്ങൾ തുടങ്ങിയവ വാഹനങ്ങളിൽ വൻതോതിലാണ് ഇവിടെ കൊണ്ടുവന്നു കുന്നുകൂട്ടുന്നത്. മാലിന്യം കൊഴുപ്പുൾപ്പെടെ ഓരോന്നും പ്രത്യേകം വേർതിരിച്ച് വിവിധ സ്ഥലങ്ങളിലേക്കു കയറ്റിഅയക്കുന്നതിനാണ് സംഭരിക്കുന്നത്.

ആവശ്യമുള്ളവ ശേഖരിച്ചശേഷം അവശിഷ്ടങ്ങൾ പറമ്പിൽ കുഴിച്ചുമൂടുകയാണു പതിവ്. സംഭരണകേന്ദ്രത്തിലെ ചീഞ്ഞളിഞ്ഞ മാലിന്യത്തിന്റെ ദുർഗന്ധംമൂലം മേഖലയിൽ ജനജീവിതം ബുദ്ധിമുട്ടിലാണ്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് മാലിന്യസംഭരണകേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഒരുമാസം മുൻപ്‌ സിപിഎം നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തുകയും സംഭവമറിഞ്ഞ് എം.എസ്. അരുൺകുമാർ എംഎൽഎ, ചെങ്ങന്നൂർ ആർഡിഒ എന്നിവർ സ്ഥലത്തെത്തി മിനിലോറിയിലുണ്ടായിരുന്ന ഒരുലോഡ് അറവുമാലിന്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...