ചെന്നൈ: ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് എക്സ്പ്രസും അന്താരാഷ്ട്രവിമാനത്താവളത്തിലെ പുതിയ ടെര്‍മിനലും നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവില്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയിരിക്കുന്ന പുതിയ ടെര്‍മിനലിന്റെ നിര്‍മാണച്ചെലവ് 1,260 കോടി രൂപയാണ്. 2,437 കോടി രൂപയാണ് മൊത്തം മുതല്‍മുടക്ക്. ചെന്നൈയ്ക്കും കോയമ്പത്തൂരിനുമിടയിലാണ് പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ യാത്ര നടത്തുന്നത്. തെലങ്കാന, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് പ്രധാനമന്ത്രി ദ്വിദിന സന്ദര്‍ശനം ആരംഭിച്ചത്. സിബിഐ, ഇഡി തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണത്തെ എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പ്രധാനമന്ത്രി തുറന്നടിച്ചു.
തെലങ്കാനയില്‍ അഴിമതിയും രാജവംശ രാഷ്ട്രീയവും തമ്മില്‍ ബന്ധമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. സംസ്ഥാനത്തിന്റെ നിസ്സഹകരണം കാരണം പദ്ധതികള്‍ വൈകുന്നുവെന്ന് പറഞ്ഞു. ചെന്നൈയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ് ജനത വന്‍ സ്വീകരണമാണ് ഒരുക്കിയത്. പ്രധാനമന്ത്രിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തെ സ്വാഗതം ചെയ്തുകൊണ്ട് ‘വണക്കം മോദി’ ക്യാമ്പെയിന്‍ ട്വിറ്ററില്‍ ട്രെന്‍ഡായിരുന്നു. നിമിഷങ്ങള്‍ കൊണ്ടാണ് വണക്കം മോദി ക്യാമ്പെയിന്‍ ട്വിറ്ററില്‍ ട്രെന്‍ഡായത്. ഇന്ത്യ മുഴുന്‍ ക്യാമ്പെയിന്‍ തരംഗമാക്കിയതിന് ജനങ്ങളോട് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ കെ.അണ്ണാമലൈ ജനങ്ങളോട് നന്ദി പറഞ്ഞു.