കോന്നി : കോന്നി ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ വന മഹോത്സവം 2022 സംഘടിപ്പിച്ചു. മാങ്കോട് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കോന്നി ഡി എഫ് ഓ ശ്യാം മോഹൻലാൽ നിർവഹിച്ചു. സേവ് ചെങ്കുറിഞ്ഞി പദ്ധതി പ്രകാരം ചെങ്കുറിഞ്ഞി തൈ നട്ടാണ് ഉത്ഘാടനം നിർവഹിച്ചത്. പദ്ധതി പ്രകാരം മാങ്കോട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, പാടം എസ് കെ വി എൽ പി എസ്സ്, കുളത്തുമൺ ഗവണ്മെന്റ് എൽ പി എസ്, പോത്ത്പാറ ഗവണ്മെന്റ് എൽ പി എസ്, പാടം പി എച്ച് സി, പാടം ഫോറസ്റ്റ് സ്റ്റേഷൻ, വാഴപ്പാറ മെഡിസിനൽ പാർക്ക് എന്നിവടങ്ങളിലും തൈകൾ നട്ടു.
സ്കൂൾ പ്രിൻസിപ്പൽ റാണി പി എസ്, ഹെഡ്‌മിസ്ട്രസ്സ് പ്രീത കുമാരി, നടുവത്തുമൂഴി ആർ ഓ ശരത് ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ സോമൻ, പ്രസന്ന, പി റ്റി എ പ്രസിഡന്റ് കെ പി രാജു, എന്നിവർ സംസാരിച്ചു. പാടം ഫോറസ്റ്റ് ആർ ഓ അനിൽ ബേബി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ ജയകുമാർ, വന സംരക്ഷണ സമിതി സെക്രട്ടറിമാരായ ജി വിനോദ് കുമാർ, അഖിൽ എസ്സ് തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി. ഞള്ളൂർ ഉത്തരകുമരം പേരൂർ സ്റ്റേഷന് പരിധിയിൽ എലിമുള്ളുംപ്ലാക്കൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, താവളപ്പാറ പബ്ലിക് ലൈബ്രറി, കൊന്നപ്പാറ എൽ പി സ്കൂൾ, മണ്ണീറ ഫോറസ്റ്റ് സ്റ്റേഷൻ എന്നിവിടങ്ങളിലും തൈകൾ നറ്റു.