സജി ചെറിയാനെതിരേ വ്യാപക പ്രതിഷേധം ; യുവമോര്‍ച്ച മന്ത്രിയുടെ കോലം കത്തിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മല്ലപ്പളളിയില്‍ നടന്ന യോഗത്തില്‍ ഭരണ ഘടനയെ തള്ളിപ്പറയുകയും ജുഡീഷ്യറിയെ വിമര്‍ശിക്കുകയും ചെയ്ത സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരേ വ്യാപക പ്രതിഷേധം. യുവമോര്‍ച്ച പത്തനംതിട്ടയില്‍ മന്ത്രിയുടെ കോലം കത്തിച്ചു.  മല്ലപ്പള്ളിയില്‍ സിപിഎം സംഘടിപ്പിച്ച ചടങ്ങിലാണ് ഭരണഘടനയില്‍ അവിശ്വാസം പ്രകടിപ്പിച്ചു കൊണ്ട് മന്ത്രി പ്രസംഗിച്ചത്. ജനങ്ങളെ ഏറ്റവുമധികം കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നും ബ്രിട്ടീഷുകാര്‍ പറഞ്ഞു കൊടുത്തത് എഴുതി വെച്ചിരിക്കുകയാണെന്നുമാണ് മന്ത്രി പ്രസംഗത്തില്‍ പറഞ്ഞത്. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത കോടതികളാണ് ഇന്ത്യയില്‍ ഉള്ളതെന്നും സജി ചെറിയാന്‍ വിമര്‍ശിച്ചു.

ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്തു നിന്ന് ഇത്തരത്തില്‍ ഒരു പരാമര്‍ശമുണ്ടായത് നിയമ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത വേദിയിലാണ് സജി ചെറിയാന്റെ വിവാദ പ്രസംഗം. മന്ത്രി മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രതിഷേധിച്ച്‌ പത്തനംതിട്ടയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോലം കത്തിച്ചു. അബാന്‍ ജങ്ഷനില്‍ നിന്നും മന്ത്രിയുടെ കോലവുമായി പ്രകടനമായി ഗാന്ധി സ്‌ക്വയറില്‍ എത്തിയ ശേഷം അവിടെ കത്തിക്കുകയായിരുന്നു. ഭരണഘടനയില്‍ വിശ്വാസമില്ലാത്ത സജി  ചെറിയാന് മന്ത്രിയായി തുടരാന്‍ അവകാശമില്ലെന്നും ഉടന്‍ രാജിവെക്കണമെന്നും യുവമോര്‍ച്ച നേതാക്കള്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...