‘ വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം ’ ; ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഐഎംഎ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊട്ടാരക്കരയിൽ വൈദ്യപരിശോധനയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ ‍ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് ഐഎംഎ. ഡോക്ടർ വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഭവത്തിൽ വീഴ്ച വരുത്തിയ പോലീസിനെതിരെ നടപടി വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അക്രമം നടന്നാൽ ഒരു മണിക്കൂറിനുളളിൽ എഫ്ഐആർ തയ്യാറാക്കണമെന്നും ഐഎംഎ പറയുന്നു.

ഒരു മാസത്തിനുളളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഒരു വർഷത്തിനുളളിൽ ശിക്ഷാവിധി​ പൂർത്തിയാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ആശുപത്രികളെ സംരക്ഷിത മേഖലയാക്കണമെന്നും പുതിയ നിയമം ഓർഡിനൻസായി കൊണ്ടുവരണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ഇതെല്ലാം സമരത്തിൽ ഉന്നയിക്കാനാണ് ഐഎംഎയുടെ തീരുമാനം. വന്ദനയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ചയും സമരം തുടരുമെന്ന് കെജിഎംഒഎ അറിയിച്ചു. ഐഎംഎയുടെ സമര പ്രഖ്യാപനത്തിന് പിന്നാലെയാണ് കെജിഎംഒഎയുടെ നടപടി. വിഐപി ഡ്യൂട്ടിയടക്കം ബഹിഷ്കരിക്കാനാണ് തീരുമാനം. അത്യാഹിത വിഭാ​ഗങ്ങളിൽ സേവനം തുടരുമെന്നും കെജിഎംഒഎ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...